
സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫ അറസ്റ്റിൽ.
കോഴിക്കോട് വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും വ്‌ളോഗറുമായ ഷിംജിത പിടിയിലായത്. അറസ്റ്റ് ചെയ്തത് ഷിംജിതയെ വൈദ്യ പരിഷിധനക്ക് ശേഷം കോടതിയിലേക്കാണ് കൊണ്ടുപോയത്.
അറസ്റ് ചെയ്തത് പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിന് പകരം ഇവരെ കോടതിയിലാണ് നേരിട്ട് ഹാജരാക്കിയത്. ഷിംജിതയെ കാണാൻ കോടതി മുറ്റത്ത് വൻ ജനത്തിരക്കായിരുന്നു.
അതേസമയം ഷിംജിത സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു ദൈർഖ്യം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും.
ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ദൃശ്യങ്ങളിലുള്ളത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന അൽ അമീൻ എന്ന സ്വകാര്യ ബസിലാണു യുവതി വിഡിയോ ചിത്രീകരിച്ചത്. ഷിംജിതയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും.











