നടി ശരണ്യയുടെ മകളുടെ വിവാഹം; തമിഴ് താരങ്ങൾ എല്ലാമെത്തി പൊടിപൊടിച്ചു

നടി ശരണ്യയുടെയും നടൻ പൊൻവണ്ണന്റെ മകൾ ഡോക്ടർ ചാന്ദിനിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. അത്യാഡംബരപൂർവം നടത്തിയ വിവാഹത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ വൈറലാണ്. വളരെ ഗ്രെയ്‌സ് ഫുൾ ആയ ലുക്കിലാണ് വധുവും വരനും വിവാഹ വേദിയിൽ പ്രത്യക്ഷപ്പെട്ടത്.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുതൽ ഉളള പ്രബല വ്യക്തികളും വിവാഹത്തിൽ പങ്കെടുത്ത് വധൂവരന്മാർക്ക് ആശംസകൾ നേരാൻ എത്തി. ധനുഷ്, സൂര്യ, അരുൺ വിജയ്, ജീവ, വിജയ് സേതുപതി, പ്രസന്ന, കാർത്തി ഭരത് തുടങ്ങി തമിഴ് ചലച്ചിത്രലോകത്തെ നിരവധി പ്രമുഖ താരങ്ങളും സംവിധായകരുമടക്കം വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു.

വിവാഹ വിരുന്നിന്റെ ദൃശ്യങ്ങളിലെ മുഖൈ ആകർഷണം വധു വരന്മാരുടെ ആടയാഭരണങ്ങളും വിവാഹ അവേദിയുടെ പ്രൗഡിയുമാണ്. മകളുടെ വിവാഹത്തിനായി കോടിക്കണക്കിനു രൂപ താരദമ്പതികൾ ചെലവിട്ടു കാണുമെന്നതിൽ ഒരു സംശയോം വേണ്ട അത്രയ്ക്കും ആലങ്കാരികമായിരുന്നു വിവാഹാഘോഷം.