ദുൽഖറിനെ കൂട്ടുപിടിച്ച് കേരള പോലീസ് ; വൈറലായി വിഡിയോ

‘ദുൽഖർ സൽമാന് ഹെൽമെറ്റിന്റെ ആവശ്യകതയെപ്പറ്റി നിങ്ങളോട് പറയാനുള്ളത് ? എന്ന തലക്കെട്ടോടെ കേരള പൊലീസ് പങ്കുവെച്ച റീൽ ഇപ്പോൾ വൈറലാണ്. വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലെ ക്ലൈമാക്സ് രംഗമാണ് കേരള പൊലീസ് റീൽ ആയി പങ്കുവെച്ചിരിക്കുന്നത്.

ഹെൽമറ്റ് ധരിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്ത കല്യാണി പ്രിയദർശൻ അവതരിപ്പിച്ച കഥാപാത്രത്തിനോട് ‘ഹെൽമറ്റ് മസ്റ്റ്’ ആണെന്ന് ദുൽഖർ പറയുന്നുണ്ട്. ഈ രംഗമാണ് കട്ട് ചെയ്ത് കേരള പൊലീസ് തങ്ങളുടെ ഒഫീഷ്യൽ പേജിൽ പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Kerala Police (@kerala_police)

ദുൽഖർ ഈ റീലിന് കമന്റ് ഇടുമോ എന്നും ”ങ്ങളൊക്കെ ന്ത് ചങ്കുകളാ.. പോയി വിളിച്ചോണ്ട് വന്ന് കമന്റ് ചെയ്യിപ്പിക്കെന്നും കേരള പൊലീസ് കമന്റ് ബോക്സിൽ കുറിച്ചിരുന്നു.

അവസാനം ദുൽഖർ വീഡിയോക്ക് കമെന്റും കുറിച്ചു… ”ഹെൽമറ്റ് മസ്റ്റ്” ആണെന്ന് പറഞ്ഞു കൊണ്ട് ഈ റീല് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സ്റ്റോറി ആയി നടൻ പങ്കിടുകയും ചെയ്തു . നിരവധിപേരാണ് ഈ റീലിനു കീഴിൽ രസകരമായ കമ്മന്റുകളുമായി എത്തുന്നത്.