സൗത്ത് ഇന്ത്യൻ താരങ്ങളെ ബോളിവുഡിന് അവഗണയാണ്; തുറന്ന് പറഞ്ഞു നടി റജീന കാസാൻഡ്ര

തമിഴിലും തെലുങ്കിലുമെല്ലാം സജീവ്മായ തെന്നിന്ത്യൻ നടി റെജീന കസാന്ദ്ര 2019ല്‍ ‘എക് ലഡ്കി കോ ദേഖാ തോ ഐസ ലഗാ’ എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറി. ബോളിവുഡില്‍ ദക്ഷിണേന്ത്യക്കാരിയെന്ന നിലയില്‍ അവഗണന നേരിട്ടതായി നടി ഇപ്പോൾ തുറന്ന് പറയുന്നു.

ബോളിവുഡ് സിനിമാ മേഖലയില്‍ ദക്ഷിണേന്ത്യന്‍ താരങ്ങളോട് ഇപ്പോഴും
വംശീയമായ വിവേചനം നിലനില്‍ക്കുന്നതായാണ് നടി വെളിപ്പെടുത്തുന്നത്. തനിക്ക് ഹിന്ദി എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാം. മറ്റ് പലരേക്കാളും മികച്ച രീതിയില്‍ ഭാഷ കൈകാര്യം ചെയ്യാനറിയാം. എന്നാല്‍ ഹിന്ദിയില്‍ പോയപ്പോള്‍ താന്‍ അവിടെ അന്യയാണ് എന്ന തോന്നലാണുണ്ടായത്.

മറ്റൊരു തരത്തിലുള്ള നോട്ടമാണ് പലരില്‍ നിന്നും നേരിടേണ്ടി വന്നതെന്നും റജീന പറയുന്നു. നമ്മുടെ ഭാഷയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും പരിഹാസരൂപേണ സംസാരിക്കുന്നത് അവിടെ പതിവാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ കഴിവിനേക്കാള്‍ കൂടുതല്‍, എവിടെ നിന്ന് വരുന്നു എന്നതിനാണ് അവിടെ ചിലര്‍ മുന്‍ഗണന നല്‍കുന്നതെന്നും നടി കൂട്ടിച്ചേർത്തു. കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും ജോലി ചെയ്യുന്ന ഇടം തന്റേതാക്കി മാറ്റാന്‍ തനിക്ക് കഴിവുണ്ടെന്ന് റെജീന വ്യക്തമാക്കി.