
30 വർഷം മുൻപ് അഹാനയ്ക്കായി വാങ്ങിയ ഒരു കുഞ്ഞുടുപ്പ് തലമുറകൾ കൈമാറി ഇന്ന് ഓമിയുടെ കൈകളിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് കൃഷ്ണകുമാറും കുടുംബവും.
അഹാന മുതൽ ഹൻസിക വരെ ധരിച്ച കുഞ്ഞ് ഉടുപ്പ് അമ്മ സിന്ധു കൃഷ്ണ ഇപ്പോഴും അതുപോലെ തന്നെ സൂക്ഷിച്ചു വച്ചിരുന്നു. ദിയയുടെ മകൻ ഓമിയെയും ആ വസ്ത്രം ധരിച്ച് കാണണമെന്ന ആഗ്രഹം തുടക്കം മുതലേ സിന്ധു കൃഷ്ണ പറയാറുണ്ട്.
ആ ആഗ്രഹമാണ് കഴിഞ്ഞ ദിവസം സഫലമായത്. അഹാനയായിരുന്നു ഈ മനോഹര നിമിഷങ്ങളുടെ ഫോട്ടോ പകര്‍ത്തിയത്. എല്ലാ കാര്യങ്ങളും ഒരുക്കാനായി ഇഷാനിയും കൂടെകൂടി. ഓമിക്ക് പുറകിലായി നിലത്ത് ഇരിക്കുകയായിരുന്നു ഇഷാനിയും ദിയയും. ഹന്‍സികയും, അര്‍ജുനുമായിരുന്നു ക്യാമറയ്ക്ക് മുന്നില്‍ നിന്നും എല്ലാം സെറ്റാക്കിയത്.











