പാർട്ടി പറഞ്ഞാൽ മത്സരിക്കും; സീറ്റ് കിട്ടിയില്ലേലും പരാതിയില്ല, രമേശ് പിഷാരടി

പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ നടൻ രമേശ് പിഷാരടി പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു.

ഔദ്യോഗികമായി സ്ഥാനാർഥിത്വം ആരും പറഞ്ഞിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്നും പിഷാരടി വ്യക്തമാക്കി. സീറ്റ് കിട്ടിയില്ലെങ്കിലും തനിക്കൊരു പരാതിയുമില്ല. പ്രചാരണത്തിൽ സജീവമായി താനുണ്ടാകുമെന്നും രമേഷ് പിഷാരടി പറയുന്നു.

കോൺ​ഗ്രസിൻ്റെ സ്ഥാനാർഥിയായി മത്സരിക്കാൻ കഴിഞ്ഞാൽ അതൊരു ഭാ​ഗ്യവും അനു​ഗ്രഹവുമാണ്. കോൺ​ഗ്രസ് പ്രവർത്തകനാണെന്ന് പറയുന്നത് തന്നെ അഭിമാനമാണ്. എല്ലാ തെരഞ്ഞെടുപ്പിലും തൻ്റെ പേര് സാമൂഹിക മാധ്യമത്തിൽ ഉയർന്നു വരാറുണ്ട്. എന്നാൽ തന്നെ നേതാക്കളാരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പറ്റുന്ന മണ്ഡലങ്ങളിൽ പ്രചരണത്തിന് പോകുമെന്നുമാണ് രമേശ് പറയുന്നത്.