ആൺ പെൺ തിരിവില്ല; തിയേറ്ററിൽ ആളെ കൂട്ടുന്നവർക്ക് കൂടുതൽ ക്യാഷ്, സെയ്ഫ് അലിഖാൻ

ബോളിവുഡിൽ സ്ത്രീകൾക്കും പുരുഷ താരങ്ങൾക്കുമിടയിലുള്ള പ്രതിഫല വ്യത്യാസത്തെക്കുറിച്ച് പറഞ്ഞ് നടൻ സെയ്ഫ് അലി ഖാൻ. നായകനോ നായികയോ എന്നുള്ളതല്ല, മറിച്ച് ഒരാൾക്ക് ബോക്സ് ഓഫീസിൽ പ്രേക്ഷകരെ ആകർഷിക്കാനുള്ള കഴിവാണ് പ്രതിഫലം നിശ്ചയിക്കുന്നതെന്ന് സെയ്ഫ് പറയുന്നു.

ഒരു പ്രത്യേക ലിംഗത്തിൽപ്പെട്ടതു കൊണ്ട് മാത്രം കൂടുതൽ പ്രതിഫലം ലഭിക്കണമെന്നില്ല. ആളുകൾ തിയറ്ററുകളിൽ വരുന്നത് ഏതൊരു താരം കാരണമാണോ, അവർക്ക് അതിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കും. ഇതൊരു സന്തുലിതമായ സാമ്പത്തിക സംവിധാനമാണെന്നും സെയ്ഫ് കൂട്ടിച്ചേർത്തു.

ഈ സംവിധാനം ഏതെങ്കിലും ഒരു വിഭാഗത്തെ പിന്തുണയ്ക്കാൻ രൂപകല്പന ചെയ്തതല്ലെന്നും പകരം ഒരു നടന്റെ അല്ലെങ്കിൽ നടിയുടെ വിപണി മൂല്യത്തിന്റെയും ബോക്സ് ഓഫീസ് സ്വാധീനത്തിന്റെയും പ്രതിഫലനമാണെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്കെത്തിയ ജൂവൽ തീഫ്- ദ് ഹെയ്സ്റ്റ് ബി​ഗിൻസ് ആണ് സെയ്ഫിന്റേതായി പ്രേക്ഷകരിലേക്ക് ഒടുവിലെത്തിയ പ്രൊജക്ട്.