
മരിച്ച് ഒരുവർഷം കഴിഞ്ഞ് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ നടനായ വാൽ കിൽമർ.
കോർട്ടേ വൂർഹീസ് സംവിധാനം ചെയ്യുന്ന ‘അസ് ഡീപ്പ് അസ് ദ ഗ്രേവ്’ എന്ന സിനിമയിലാണ് കിൽമർ എത്തുന്നത്. എ.ഐ.യുടെ സഹായത്തോടെയാണ് കിൽമറുടെ ‘ഉയിർത്തെഴുന്നേൽപ്പ്.’
മരിക്കുന്നതിന് അഞ്ചുവർഷം മുൻപ് ഈ സിനിമയിൽ അഭിനയിക്കാനുള്ള കരാറിൽ കിൽമർ ഒപ്പുവെച്ചിരുന്നു. പക്ഷേ, തൊണ്ടയിലെ അർബുദത്തിന് ചികിത്സയിലായിരുന്നതിനാൽ അതിനുകഴിഞ്ഞില്ല.
2025 ഏപ്രിലിൽ 65-ാം വയസ്സിൽ മരിക്കുകയും ചെയ്തു. എന്നാൽ, ‘അസ് ഡീപ്പ് അസ് ദ ഗ്രേവി’ലെ കഥാപാത്രം ചെയ്യാൻ മറ്റൊരു നടനെ പരിഗണിക്കാൻ സംവിധായകൻ തയ്യാറായില്ല.
അതോടെയാണ് കിർമറുടെ കുടുംബത്തിന്റെ അനുവാദത്തോടെ എ.ഐ. ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഡിജിറ്റൽ പതിപ്പുണ്ടാക്കി അഭിനയിപ്പിക്കാൻ തീരുമാനിച്ചത്.











