ഒരു അടിപൊളി ക്യാമ്പസ് വൈബ് പടം ; ഗംഭീര ചിത്രം, ഡർബി ഏറ്റെടുത്ത് പ്രേക്ഷകർ

കാമ്പസിൽ തുടങ്ങി കാമ്പസിൽ അവസാനിക്കുന്ന ഒരു കളർ പടം. ‘എനിക്ക് ടെൻഷൻ ഇല്ല. ചെയ്യേണ്ടത് പക്കാ പെർഫെക്ട് ആയിട്ട് തന്നെ ചെയ്തിട്ടുണ്ട്. ഒരാളും മോശം പറയില്ലെന്ന ആത്മവിശ്വാസമുണ്ട്’, കഴിഞ്ഞ ദിവസം ഡർബിയുടെ സംവിധായകൻ സജിൽ മമ്പാട് പറഞ്ഞ വാക്കുകളാണിത്. സംവിധായകന്റെ വാക്ക് അന്വർഥമായില്ല. മികച്ച അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

 

View this post on Instagram

 

A post shared by B4blaze Malayalam (@b4blazemalayalam)

സഹ്‌റു സുഹ്‌റ, അമീർ സുഹൈൽ എന്നിവർ ചേർന്നാണ് തിരക്കഥ. ഇന്നത്തെ കാമ്പസ് ആഘോഷങ്ങളുടെ കഥയാണ് ഡർബി പറയുന്നത്. യുവതാരങ്ങളുടെ നീണ്ടനിരതന്നെയുണ്ട് ചിത്രത്തിൽ. ആദം സാബിക് ആണ് നായകനായ അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by B4blaze Malayalam (@b4blazemalayalam)

സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ.കെ, ജസ്‌നിയ ജയദീഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആക്ഷനപ്പുറം ഇന്നത്തെ യുവത്വത്തിന്റെ കാമ്പസ് ആഘോഷങ്ങൾ എങ്ങനെയാണെന്നതിന്റെ നേർക്കാഴ്ചയാണ് ചിത്രം കാട്ടിത്തരുന്നത്.