
യുവ നടിയുടെ പീഡന പരാതിയിൽ അറസ്റ്റ് ചെയ്ത സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണുകയാണെന്നും ഇത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമോ അതോ നിസ്സഹായകരായ സ്ത്രീകളുടെ കണ്ണുനീരിന്‍റെ ഫലമോ എന്ന് ചോദിക്കുകയാണ് സംവിധായകൻ ആലപ്പി അഷറഫ്.
ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്തെ അനുഭവം ആലപ്പി അഷ്റഫ് മുൻപ് പറഞ്ഞിരുന്നു. ഈ സിനിമയിൽ അഷ്റഫും ഒരു ചെറിയ ആവേശം ചെയ്തിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ചിത്രത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണനും
ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അദ്ദേഹം രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. ഉടന്‍ ആ വയോവൃദ്ധന്‍റെ ചെവിക്കല്ല് നോക്കി ഒരൊറ്റ അടി. ആ അടി കൊണ്ട് അദ്ദേഹം കറങ്ങി നിലത്ത് വീണു. നിരവധി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന അദ്ദേഹത്തെ എല്ലാവരും കൂടി പിടിച്ച് എഴുന്നേല്‍പ്പിക്കുമ്പോള്‍, നിറ കണ്ണുകളാണ് കാണാന്‍ കഴിഞ്ഞത്. എല്ലാവര്‍ക്കും അത് വലിയ ഷോക്കായി പോയി. പലരും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും രഞ്ജിത്ത് അത് മൈന്‍റ് ചെയ്തില്ലന്നും അഷ്‌റഫ് വെളിപ്പെടുത്തി.











