DNA ചതിച്ചില്ല; ക്രിസിൽഡയുടെ കുഞ്ഞിന്റെ അച്ഛൻ നടൻ മദംപട്ടി രംഗരാജ്

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജോയ് ക്രിസിൽഡയും തമിഴ് നടനും ഷെഫുമായ മദംപട്ടി രംഗരാജും തമ്മിലുള്ള വിവാഹ വിവാദത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റുമായി മദംപട്ടി രംഗരാജിന്റെ ഡിഎൻഎ ഫലം.

രംഗരാജ് തന്നെയാണ്. കുഞ്ഞിന്റെ അച്ഛനെന്ന് തെളിയിക്കുന്നതാണ് ഫലം. ജോയ് ക്രിസിൽഡ തന്നെയാണ് എക്‌സ് അകൗണ്ടിലൂടെ ഇക്കാര്യം പങ്കുവച്ചത്.

എത്രയൊക്കെ പരിശോധനകൾ നേരിട്ടാലും ഒടുവിൽ അമ്മയ്ക്കാകും ജയമെന്ന ആമുഖത്തോടെയാണ് ജോയ് ക്രിസിൽഡ ഇക്കാര്യം വെളിപ്പെടുത്തിയത്. എത്ര പരിശോധനകൾ വന്നാലും, ഒടുവിൽ ഒരു അമ്മ വിജയിക്കും. ഇന്ന് താൻ അതിന് സാക്ഷിയാണെന്നും ക്രിസിൽഡ കുറിക്കുന്നു.

അതേസമയം, ജോയ് ക്രിസിൽഡയുമായി നടന്ന വിവാഹം സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും സ്വകാര്യ ചിത്രങ്ങളും വിഡിയോയും കാട്ടി ഭീഷണിപ്പെടുത്തി വിവാഹത്തിന് സമ്മതിപ്പിച്ചതാണെന്ന രംഗരാജിന്റെ വെളിപ്പെടുത്തലുകളാണ് പ്രശ്നങ്ങൾക്ക് ആധാരം. നേരത്തെ വിവാഹിതനാണെന്ന് മറച്ചു വെച്ച് തന്നെ വിവാഹം കഴിച്ച് വഞ്ചിക്കുകയായിരുന്നു എന്നാണ് ക്രിസിൽഡയുടെ ആരോപണം.