LDF സ്ഥാനാർഥികള്‍ക്കൊപ്പം പ്രചരണം; വോട്ട് അഭ്യർഥിച്ച് നടി നിഖില വിമൽ

എൽഡിഎഫ് സ്ഥാനാർഥികള്‍ക്കായി വോട്ട് അഭ്യർഥിച്ച് നടി നിഖില വിമൽ. അഴീക്കോട് മണ്ഡലം സ്ഥാനാർഥി കെ.വി. സുമേഷ്, തളിപ്പറമ്പ് മണ്ഡലം സ്ഥാനാർഥി പി.കെ ശ്യാമള എന്നിവർക്കു പിന്തുണയുമായാണ് നിഖില എത്തിയത്.

കഴിഞ്ഞ തവണ കെ വി സുമേഷ് മത്സരിച്ചപ്പോഴും നിഖില പ്രചാരണ രംഗത്ത് സജീവമായിരുന്നു. സുമേഷ് വിജയിക്കാൻ അന്ന് മനമുരുകി പ്രാർത്ഥിച്ചിരുന്നു എന്നും നിഖില വെളിപ്പെടുത്തുന്നു.

തന്റെ ജീവിതത്തിലെ ആദ്യത്തെ റോഡ് ജാഥ സുമേഷിന് വേണ്ടിയായിരുന്നുവെന്ന് നിഖില ഓർത്തെടുത്തു. ജില്ലാ പഞ്ചായത്ത് കാലം മുതൽ സുമേഷിനെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും തന്റെ യാത്രകളിൽ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ പ്രശംസനാർഹമാണെന്നും നിഖില വിമൽ എടുത്തു പറഞ്ഞു.

കെ.വി. സുമേഷ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കട്ടെ എന്ന് ആശംസിച്ചാണ് നിഖില വേദി വിട്ടത്.