
ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ റെക്കോർഡ് കലക്ഷൻ നേടി നാലാം ആഴ്ചയിലേക്ക്. ആദ്യ 3 ആഴ്ച കഴിയുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രം എന്ന നേട്ടം സ്വന്തമാക്കിയ “ധുരന്ധർ പ്രതികാരം”, ആഗോള തലത്തിൽ നേടിയത് 1680 കോടിയാണ്.
വാരാന്ത്യത്തിലും പ്രവർത്തി ദിവസങ്ങളിലും ഒരുപോലെ ഗംഭീര ബോക്സ് ഓഫീസ് ഹോൾഡ് നിലനിർത്തിയ ചിത്രം, ഇന്ത്യയിലും വിദേശ മാർക്കറ്റിലും അസാധാരണമായ പ്രകടനമാണ് നടത്തുന്നത്. ഇതോടെ, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള വിജയങ്ങളിലൊന്നായി ചിത്രം അതിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയും ചെയ്തു.
ചിത്രം ആവർത്തിച്ചു കാണുന്ന പ്രേക്ഷകരുടെ തിരക്ക്, ആഭ്യന്തര, അന്തർദേശീയ വിപണികളിലെ ശക്തമായ ട്രെൻഡുകൾ എന്നിവയോടെയാണ് ചിത്രം ഇപ്പോൾ നാലാം വാരാന്ത്യത്തിലേക്ക് കടക്കുന്നത്. ചിത്രത്തിൻ്റെ കലക്ഷൻ ബ്രേക്ക് അപ് ഇങ്ങനെ, ഇന്ത്യയിൽ നിന്ന് ആദ്യ ആഴ്ച ആകെ 8 ദിവസം കൊണ്ട് നേടിയത് 690 കോടി നെറ്റ് ഗ്രോസ് ആണെങ്കിൽ, രണ്ടാം ആഴ്ച്ച നേടിയ നെറ്റ് ഗ്രോസ് 271 കോടിയാണ്.
മൂന്നാം വാരാന്ത്യം ആകെ 80 കോടി നെറ്റ് കലക്ഷൻ ഇന്ത്യയിൽ നിന്ന് നേടിയ ചിത്രം, 19 ആം ദിവസം തിങ്കളാഴ്ച നേടിയത് 11 കോടി, ചൊവ്വാഴ്ച നേടിയത് 11 കോടി, ബുധൻ സ്വന്തമാക്കിയത് 10 കോടി, വ്യാഴാഴ്ച നേടിയത് 8 കോടി എന്നിങ്ങനെയാണ്.
മൂന്നാം ആഴ്ച ആകെ 120 കോടി നെറ്റ് ഗ്രോസ് ഇന്ത്യയിൽ നിന്ന് നേടിയ ചിത്രം, 3 ആഴ്ച പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയ ആകെ നെറ്റ് കലക്ഷൻ 1081.00 കോടിയും ആകെ ഗ്രോസ് 1,276.00 കോടിയുമാണ്. വിദേശത്ത് നിന്നും 404.00 കോടി ആകെ നേടിയ ചിത്രത്തിൻ്റെ ഇതുവരെയുള്ള ആകെ ബോക്സ് ഓഫീസ് ഗ്രോസ് കലക്ഷൻ 1,680.00 കോടി രൂപയാണ്. പിആർഒ – ശബരി











