
ഒരു കൂട്ടം സോഷ്യൽ മീഡിയ താരങ്ങളെ അണിനിരത്തി തീയേറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുന്നു ‘വാഴ 2’ എന്ന സൂപ്പർ ഹിറ്റ് സിനിമ വിദേശത്തെ (പ്രത്യേകിച്ച് യുകെയിലെ) വിദ്യാര്‍ത്ഥി ജീവിതത്തിലെ കയ്പേറിയ യാഥാര്‍ത്ഥ്യങ്ങളെ മനോഹരമായി ആവിഷ്കരിക്കുന്നു.
നടി കല്യാണി പണിക്കർ തന്റെ ജീവിതാഅനുഭവം പങ്കുവെച്ചുകൊണ്ട് ഇക്കാര്യം ശരിവെക്കുന്നു. വിദേശത്തെ ആരോഗ്യരംഗത്തെ പരിമിതികൾ, അടിയന്തര ചികിത്സ ലഭിക്കാനുള്ള ബുദ്ധിമുട്ട്, സ്ഥിരതയില്ലാത്ത താമസസ്ഥലം എന്നിവയെല്ലാം കല്യാണിക്ക് വലിയ വെല്ലുവിളിയായിരുന്നു. കേരളത്തിലെ ആരോഗ്യസംവിധാനങ്ങളുടെ മഹത്വം താൻ അവിടെ ചെന്നപ്പോഴാണ് മനസ്സിലാക്കിയതെന്ന് താരം പറയുന്നു.
വിദേശത്ത് സ്ഥിരമായി ജീവിക്കാൻ താല്പര്യമില്ലെന്നും അവിടൊക്കെ സന്ദർശിച്ചാൽ മാത്രം മതിയെന്നും കല്യാണി വ്യക്തമാക്കി. ബിന്ദു പണിക്കരുടെ മകളായ കല്യാണി ‘മധുവിധു’ എന്ന ചിത്രത്തിലൂടെ ഷറഫുദീന്റെ നായികയായാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.











