ZEE 5 അവതരിപ്പിക്കുന്ന ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’ പ്രൊമോ ട്രാക്ക് ‘എന്താ ഹാൽ’ പുറത്തിറങ്ങി

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിടുന്ന ZEE 5 ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’ ഇന്റെ പ്രൊമോ ട്രാക്ക് ‘എന്താ ഹാൽ’ സീ മ്യൂസിക്കിൽ പുറത്തിറങ്ങി.കേരളത്തിലെ വളർന്നുവരുന്ന അണ്ടർഗ്രൗണ്ട് ഹിപ്പ്-ഹോപ്പ് രംഗത്തെ മുന്നിലെത്തിക്കുന്ന ഈ ഷോയിൽ, 10 എപ്പിസോഡുകളിലായി 10 വളർന്നുവരുന്ന റാപ്പർമാർ ചാമ്പ്യൻ പട്ടത്തിനായി മാറ്റുരയ്ക്കും. ഡബ്സി (Dabzee), ദി ഇമ്പാച്ചി (The Imbachi), എംസി കൂപ്പർ (MC Couper), പരിമൾ ഷെയ്സ് (Parimal Shais) എന്നീ പ്രമുഖ മലയാളം ഹിപ്പ്-ഹോപ്പ് താരങ്ങളാണ് മത്സരാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നത്.

എംസി കൂപ്പർ, ദി ഇമ്പാച്ചി, ഡാബ്സി എന്നിവർ ചേർന്നാണ് ‘എന്താ ഹാൽ’ വരികൾ എഴുതി ആലാപിച്ചിരിക്കുന്നത്. പരിമൾ ഷെയ്സ് ആണ് സംഗീത സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്.ആകാശ് ശ്രാവൺ മിക്സിംഗും മാസ്റ്ററിംഗും നിർവ്വഹിച്ച ഈ ഗാനം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ്.

കേരള അണ്ടർഗ്രൗണ്ട്’ ഒരു റിയാലിറ്റി ഷോ എന്നതിലുപരി, കേരളത്തിലെ യുവതലമുറയുടെ ശബ്ദമായി മാറാനുള്ള സാധ്യത നമുക്ക് കാണാം.കേരള അണ്ടർഗ്രൗണ്ട് ഉടൻ തന്നെ മലയാളം ZEE 5-ൽ എക്സ്ക്ലൂസീവായി സ്ട്രീമിംഗ് ആരംഭിക്കും.