
യുവതിക്ക് ആദ്യരാത്രിയിൽ ഭർതൃഗൃഹത്തിൽ വെച്ച് സുഖപ്രസവം. വെൻകുളം സ്വദേശിയായ യുവതിയാണ് വരന്റെ വീട്ടിൽ വെച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. 
വിദേശത്ത് ജോലിയിൽ ആയിരുന്ന വരൻ ഒരു മാസത്തെ ലീവിനായിരുന്നു നാട്ടിൽ എത്തിയത്. വരനു അധികനാൾ ലീവ് ഇല്ലാത്തതിനാൽ വിവാഹം വളരെ പെട്ടന്ന് തന്നെ ഉറപ്പിക്കുകയും നടത്തുകയും ആയിരുന്നു. എന്നാൽ പെൺകുട്ടി പൂർണ ഗർഭിണി ആയിരുന്നുവെന്നു വരാനോ വീട്ടുകാർക്കോ അറിയില്ലായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിലും പ്രവർത്തികളിലും കാഴ്ചയിലും യാതൊരുവിധ സംശയവും തോന്നിയതുമില്ല.
വിവാഹദിവസം രാത്രിയിൽ പന്ത്രണ്ട് മണി വരെ ടി വി കണ്ടതിനു ശേഷമാണു വരനും വധുവും ഉറങ്ങാനായി റൂമിലേക്ക് പോയത്. എന്നാൽ അൽപ്പസമയത്തിനകം തന്നെ വധുവിന് വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. വേദന അസഹ്യമായതോടെ വധു നിലവിളിക്കാനും തുടങ്ങി. ഇതോടെ ആശുപത്രിയിൽ പോകാൻ വണ്ടി വിളിക്കാൻ പോയ വരൻ തിരികെ വണ്ടിയുമായി എത്തിയപ്പോൾ കാണുന്നത് കുഞ്ഞുമായി കിടക്കുന്ന വധുവിനെയാണ്. ഇതോടെ നേരം വെളുത്തപ്പോൾ തന്നെ യുവതിയെയും കുഞ്ഞിനേയും വരനും വീട്ടുകാരും യുവതിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞയക്കുകയും ചെയ്തു.











