
മലയാളത്തിലെ പ്രിയപ്പെട്ട നടി ഭാവനയുടെ വിവാഹ വാർഷികമായിരുന്നു ഇന്നലെ, അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണു ഭാവനയും നവീനും വിവാഹിതരാകുന്നത്, അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങിയവര്‍ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. 2018 ജനുവരി 22നായിരുന്നു ഭാവനയുടെ വിവാഹം. മെഹന്തി ചടങ്ങ് മുതല്‍

വിവാഹം വരെയുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുടുംബത്തിലെ അപ്രതീക്ഷിത വിയോഗം കാരണമാണ് ഇവരുടെ വിവാഹം നീണ്ടുപോയത്. സിനിമയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയ ബന്ധമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്. ഭാവന നായികയായെത്തിയ റോമിയോ നിര്‍മ്മിച്ചത് നവീനായിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സിനിമയെക്കുറിച്ച് സംസാരിച്ചാണ് ഇരുവരും സുഹൃത്തുക്കളായി മാറിയത്.
അടുത്ത സുഹൃത്തുക്കളായി മാറിയ ഇവർ പിന്നീട് പ്രണയത്തിലാവുകയും ശേഷം വിവാഹം കഴിക്കുകയും ചെയ്തിരുന്നു, ഇരുവരുടേയും കുടുംബാംഗങ്ങളും ഈ ബന്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ വിവാഹം തീരുമാനിക്കുകയായിരുന്നു. നവീന്‍ ഇപ്പോള്‍ കേരളത്തിന്റെ മരുമകനാണ്.സിനിമയ്ക്ക് വേണ്ടി നേരത്തെ നിരവധി തവണ ഭാവന വധുവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ജനുവരി 22നായിരുന്നു അത് സംഭവിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നവീന്‍ ഭാവനയ്ക്ക് മിന്ന് ചാര്‍ത്തിയത്. നവവധുവിന്റെ വേഷത്തില്‍ ഭാവന എങ്ങനെയാവുമെന്നറിയാനായിരുന്നു ആരാധകരുടെ ആകാംക്ഷ. സിംപിളായാണ് താരമെത്തിയിരുന്നത്. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു.
വിവാഹ വാർഷികത്തിൽ പ്രിയതമന് ആശംസകൾ നേർന്നു കൊണ്ട് ഭവൻ എത്തിയിരുന്നു ഭാവന ഇൻസ്റ്റയിൽ ചെയ്ത പോസ്റ്റ് വളരെ നിമിഷം കൊണ്ടാണ് വൈറൽ ആയത്.












