ഹാസ്യം, ഭീവൽസം, രൗദ്രം !! നവരസങ്ങളുമായി ദിവ്യ ഉണ്ണി !! ചിത്രങ്ങൾ വൈറൽ

divya-unni
Follow Us :

ബാലതാരമായി എത്തി പിന്നീട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ദിവ്യ ഉണ്ണി, ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ ജനപ്രീതി ആർജിക്കുവാൻ ദിവ്യക്ക് കഴിഞ്ഞു. ബാലതാരമായി എത്തി പെട്ടെന്ന് നടി എന്ന പദവി കൈവരിക്കുവാൻ ദിവ്യക്ക് കഴിഞ്ഞു. കല്യാൺ സൗഗന്ധികം എന്ന സിനിമയിൽ കൂടിയാണ് ദിവ്യ ആദ്യമായി നടിയായി എത്തിയത്.പിന്നീട് നിരവധി അവസരങ്ങൾ താരത്തെ തേടി എത്തി. വിവാഹ ശേഷം ദിവ്യ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. വിവാഹത്തോടെ അമേരിക്കയിൽ എത്തിയ ദിവ്യ പിന്നീട് സിനിമയിൽ മാറിയതിനു ശേഷം ഡാൻസുമായി തുടർന്ന് പോവുകയായിരുന്നു,

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ദിവ്യ സജീവമാണ്.ഇപ്പോഴിതാ ഈ ലോക് ഡൗണ്‍ സമയത്ത് നവരസങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ താരം.തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഇത് പങ്കുവെച്ചിരിക്കുന്നത്. ചൈത്ര നവരാത്രി ആശംസകള്‍ എന്ന് കുറിച്ചുകൊണ്ട് ഉള്ളിലെ ദൈവീക ചൈതന്യം ജ്വലിക്കട്ടെ എന്നും പറഞ്ഞാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

divya unni

ശക്തി, പ്രേയിങ് ഫോര്‍ ദി വേള്‍ഡ്, നവരസസീരിസ്, ഡാന്‍സ് ഫോട്ടോഷൂട്ട്, ഭരതനാട്യം, ഡാന്‍സ് ഡയറീസ് തുടങ്ങിയ ഹാഷ് ടാഗുകളും ചിത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഒട്ടനവധി കമന്റുകളുമായി ആരാധകരും ഈ ചിത്രം ഏറ്റെടുത്തിട്ടുണ്ട്.

divya unni daughter birthday

വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു താരം. ആദ്യ വിവാഹം പിരിഞ്ഞതിന് ശേഷം വീണ്ടും വിവാഹിതയായി ഏറെനാള്‍ അമേരിക്കയിലായിരുന്നു. പിന്നീട് നാട്ടിലെത്തിയതോടെ നൃത്ത വേദികളിലും സജീവമാണ്.ജനുവരി 14ന് ദിവ്യ ഉണ്ണി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞുമാലാഖയോടൊപ്പമുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.