പത്താം ക്ലാസ്സ് പോലും പാസ്സാകാത്ത സ്വപ്‍ന സുരേഷിന് മാസം ലഭിച്ചിരുന്നത് 1,70,000 രൂപ !!

സ്വർണകടത്തിൽ കുടുങ്ങിയ സ്വപ്ന സുരേഷിനെ പറ്റിയുള്ള ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത് വരികയാണ്, സ്വപ്‍ന പത്താം ക്ലാസ് പോലും പാസ്സായിട്ടില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്, പത്താം ക്ലാസ് പോലും പാസ്സാകാത്ത സ്വപ്നയ്ക്ക് കിട്ടിയിരുന്നത് മാസം കിട്ടിയിരുന്ന ശമ്പളം 1,70,000 രൂപ. സ്വപ്ന പത്താംക്ലാസ് പാസ്സായിട്ടില്ല എന്ന വാർത്ത പുറത്ത് വിട്ടത് സ്വപ്നയുടെ സഹോദരൻ ആണ്.

swapna suresh

വിദേശത്താണ് സഹോദരി പഠിച്ചത് എന്നാൽ അവൾ പത്താം പാസ്സായിട്ടുള്ള കാര്യം എന്റെ അറിവിൽ ഇല്ല എന്ന് സഹോദരൻ വ്യക്തമാക്കുന്നു, അത് മാത്രമല്ല സഹോദരനെ നാട്ടിൽ എത്തിക്കുവാൻ സ്വപ്ന സമ്മതിക്കുന്നില്ല, താൻ നാട്ടിലേക്ക് വരുന്നത് അവൾ തടഞ്ഞു വെച്ചിരിക്കുയാണ് എന്ന് സ്വപ്നയുടെ സഹോദരൻ വ്യക്തമാക്കുന്നു.

നാട്ടിലെത്തിയാൽ സ്വപ്‍ന തന്നെ ഉപദ്രവിക്കും, അവളുടെ ഉപദ്രവം കാരണം എനിക്ക് എന്റെ മാതാപിതാക്കളെ പോലും കാണുവാൻ സാധിക്കുന്നില്ല എന്ന് അയാൾ പറയുന്നു. പത്താം ക്ലാസ് പോലും പാസ്സാകാത്തത് സ്വപ്നക്ക് ഇത്രയും ഉയർന്ന പദവി എങ്ങനെ ലഭിച്ചു എന്ന ചോദ്യങ്ങൾ ഇപ്പോൾ ഉയരുകയാണ്.

swapna suresh

1,70,000 രൂപയാണ് സ്വപ്നക്ക് സ്പേസ് പാർക്കിൽ കിട്ടുന്ന ശമ്പളം, സ്പേസ് പാർക്ക് പദ്ധതിയിൽ കൺസൽട്ടൻറ് ആയിട്ടാണ് സ്വപ്ന കയറി വന്നത്. 2016 ൽ തൊഴിൽ പോർട്ടകളുകളിൽ സ്വപ്ന നൽകിയ ബയോഡാറ്റ ഫയലിൽ ബിരുദം എടുത്ത സ്ഥാപനത്തിന്റെ പേരില്ല, മറ്റു ഡിപ്ലോമ എവിടെ നിന്നും ലഭിച്ചു എന്നതും വ്യക്തമല്ല.