യുവസംവിധായകനും അനുപമ പരമേശ്വരനും പ്രണയത്തിൽ; ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്

പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളീ പ്രേക്ഷകരുടെ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍.തുടര്‍ന്ന് ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങി വേറെയും പല ചിത്രങ്ങളില്‍ അനുപമ വേഷമിട്ടു, ഇപ്പോൾ താരം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍  തിളങ്ങി നിൽക്കുകയാണ്, സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് നടി.

ഇപ്പോൾ അനുപമയുടെ പ്രണയത്തെ പറ്റിയുള്ള വാർത്തകൾ ആണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ അനുപമയുടെ ഐഎംഡിബി ബയോഗ്രഫിയാണ് ചര്‍ച്ച വിഷയമാകുന്നത്. ബിയോഗ്രഫിയിൽ താരത്തിന്റെ റിലേഷൻഷിപ് ഷിപ് ആണ് താരം പ്രണയത്തിൽ ആണെന്ന വാർത്ത പുറത്ത് കൊണ്ടുവന്നത്. ഉടൻ അനുപമ വിവാഹിതയാകും എന്നാണ് സൂചന. എന്നാൽ ഇതിനെ കുറിച്ച് അനുപമയോ വീട്ടുകാരോ ഒന്നും തന്നെ പറഞ്ഞട്ടില്ല. വാർത്തയോട് ആരും പ്രതികരിച്ചിട്ടില്ല.

സംവിധായകനും നിര്‍മ്മാതാവുമായ ചിരഞ്ജീവ് മാക് വാനയുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. എന്നാല്‍ ഇതുവരെ ഗോസിപ്പ് കോളങ്ങളില്‍ പോലും ഇരുവരുടെയും പേരുകള്‍ വന്നിരുന്നില്ല. ചിരജീവ് എന്ന് പേരുള്ള ഒരു ട്വിറ്റെർ പേജിന്റെ മുഖചിത്രമായി അനുപമയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇയാള്‍ നടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഫോളോ ചെയ്യുന്നുമുണ്ട്. ഇതിനു മുൻപ് തനിക്ക് ഹൈദെരാബാദിനോട് വല്ലാത്ത പ്രണയം ആണെന്നും അതിനുള്ള കാരണം പിന്നീട് വെളിപ്പെടുത്തും എന്നും അനുപമ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഇക്കാരണം കൊണ്ടാണോ ഹൈദെരാബാദിനോട് പ്രത്യേക ഇഷ്ട്ടമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.