
സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു ശബരീനാഥ്. ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് എല്ലാവരും. വിവിധ പരമ്ബരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അഭിനേതാവാണ് ശബരീനാഥ്. ചിരിച്ച മുഖത്തോടെയാണ് താരം മിക്കപ്പോഴും എത്താറുള്ളത്. പോസിറ്റീവ് കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കാറുള്ളതും. ശബരിയുടെ വിയോഗം ഏവരും വളരെ ഞെട്ടലോടെ ആണ് കേട്ടത്, തങ്ങളുടെ പ്രിയ സുഹൃത്ത് ഞങ്ങളെ വിട്ട് പിരിഞ്ഞതിന്റെ ആഘാതത്തിൽ ആണ് എല്ലാവരും താന്നെ.
വീടിന് സമീപത്തുനിന്ന് ഷട്ടില്‍ കളിക്കുന്നതിനിടയിലായിരുന്നു ശബരീനാഥിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായാണ് വിയോഗം. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ് ശബരിനാഥ്.
അഭിനയരംഗത്തേക്ക് എത്തിയതിനെക്കുറിച്ചും തന്റെ സീരിയലുകളെക്കുറിച്ചുമെല്ലാം സംസാരിക്കാറുണ്ടായിരുന്നു അദ്ദേഹം. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ എക്‌സിക്യുട്ടീവ് അംഗം കൂടിയാണ് ശബരി.
നിലവിളക്ക്, അമല, സ്വാമി അയ്യപ്പന്‍, പ്രണയം തുടങ്ങി പാടാത്ത പൈങ്കിളിയില്‍ എത്തി നില്‍ക്കുകയായിരുന്നു ശബരിയുടെ അഭിനയ ജീവിതം. സീരിയല്‍ ലോകത്തുനിന്നും മികച്ച സൗഹൃദമാണ് തനിക്ക് ലഭിച്ചതെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. ചിത്രീകരണ തിരക്കുകളില്ലാത്ത സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോവാനും ശബരി മുന്നിലുണ്ടാവാറുണ്ടായിരുന്നു. കടലും കായലുകളുമൊക്കെയായിരുന്നു ശബരിക്ക് പ്രിയപ്പെട്ട കാഴ്ചകള്‍.











