ആ രംഗങ്ങൾ ചിത്രീകരിച്ചപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു, ഭർത്താവിന്റെ മുഖത്ത് അപ്പോൾ നിസ്സഹായാവസ്ഥയായിരുന്നു!

Sunny about biopic
Sunny about biopic

നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍.ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍.നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു.കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്.
തന്റെ ജീവിത കഥ പറയുന്ന വെബ് സീരീസ് കരൺജീത് കൗർ ദ അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ എന്ന പേരിൽ ഇറങ്ങിയിരുന്നു. സണ്ണി ലിയോൺ തന്നെ അഭിനയിച്ച ഈ വെബ് സീരീസ് മികച്ച പ്രേക്ഷക പിന്തുണയാണ് നേടിയത്. വെബ് സീരീസ് ചിത്രീകരണ സമയത്ത് തനിക്ക് സംഭവിച്ച കാര്യങ്ങൾ തുറന്നു പറയുകയാണ്‌ സണ്ണി ഇപ്പോൾ. അവസാന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ താൻ പൊട്ടിക്കരഞ്ഞുവെന്നും നിസ്സഹായനായി നോക്കി നിൽക്കാനേ ഭർത്താവിന് അപ്പോൾ കഴിഞ്ഞോളൂവെന്നും താരം തുറന്ന് പറഞ്ഞു.
ജീവിതത്തിൽ അനുഭവിച്ച പല കാര്യങ്ങളിലേക്കും ഒരിക്കൽ കൂടി മടങ്ങി പോകുക എന്നത് പ്രയാസകരമായ ഒരു കാര്യം ആയിരുന്നു. ഷൂട്ടിങ്ങിന്റെ ഭാഗമായി ആണെങ്കിലും ആ ഓർമകളിലേക്ക് തിരികെ പോകേണ്ടി വന്നത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും, ഒരിക്കലും ഓർക്കാൻ താൽപ്പര്യമില്ലാത്ത ദുസ്വപ്നങ്ങൾ മാത്രമായാണ് താൻ തന്റെ പഴയ ജീവിതത്തെ കാണുന്നതെന്നും സണ്ണി ലിയോൺ പറഞ്ഞു. അമ്മയുടെ അപ്രതീക്ഷിതമായ മരണവും കാൻസർ ബാധിച്ചുള്ള അച്ഛന്റെ മരണവും വീണ്ടും ചിത്രീകരിക്കേണ്ടി വന്നത് മാസികമായി തന്നെ തളർത്തിയെന്നും, അതൊക്കെ വീണ്ടും ചിത്രീകരിച്ചപ്പോൾ പലപ്പോഴും താൻ പൊട്ടിക്കരഞ്ഞെന്നും എന്റെ കരച്ചിൽ കണ്ടു ഡാനിയേൽ നിസ്സഹായനായി നിൽക്കാനേ കഴിഞ്ഞോളൂവെന്നും സണ്ണി പറഞ്ഞു. ആ വെബ് സീരീസ് പൂർത്തിയായപ്പോൾ മനസ്സിൽ എന്തൊക്കയോ അസ്വസ്ഥതകൾ ആയിരുന്നുവെന്നും അത് മാറാൻ ദിവസങ്ങൾ വേണ്ടി വന്നെന്നും സണ്ണി പറഞ്ഞു.
ബോളിവുഡിൽ സജീവമായ സണ്ണിക്ക് തെന്നിന്ത്യയിൽ മികച്ച ആരാധക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി നായകനായ മധുര രാജയിൽ അഭിനയിച്ചതോട് കൂടി മലയാളത്തിലും തന്റെ സാനിദ്യം അറിയിച്ചിരിക്കുകയാണ് സണ്ണി. മുന്‍പ് പോണ്‍ മേഖലയില്‍ സജീവമായിരുന്ന സണ്ണിക്ക് ഒരു പോണ്‍ താരത്തിന് നല്‍കുന്ന സ്നേഹവും പരിഗണനയുമല്ല ആരാധകരില്‍ നിന്ന് താരത്തിന് ലഭിക്കുന്നത്. ജോലിയും ജീവിതവും വ്യത്യസ്തമാണെന്ന് സ്വന്തം ജീവിതത്തിലൂടെ സണ്ണി തെളിയിച്ച്‌ കഴിഞ്ഞിരിക്കുകയാണ്.