രേഷ്മ രാജന്റെ പുതിയ മേക്കോവർ കണ്ട് അമ്പരന്ന് ആരാധകർ!

Anna Rajan Photoshoot
Anna Rajan Photoshoot

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ ലെച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജൻ. ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചത് കൊണ്ട് തന്നെ ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ചിത്രം മികച്ച വിജയം ആണ് തിയേറ്ററിൽ നേടിയെടുത്തത്. അത് കൊണ്ട് തന്നെ പിന്നീട് രേഷ്മയെ തേടി നിരവധി നല്ല അവസരണങ്ങൾ മലയാള സിനിമയിൽ നിന്ന് വന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നായി ഇടം പിടിച്ചിരിക്കുകയാണ്.
അന്നയെന്നോ രേഷ്മയെന്നോ പറയുന്നതിനെക്കാൾ ലിച്ചി എന്ന് പറഞ്ഞാൽ താരത്തെ വളരെ പെട്ടന്ന് ആരാധകർക്ക് മനസിലാകും. അത്രയേറെ സ്വാധീനം ആണ് താരം ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേഷകരുടെ ഇടയിൽ ഉണ്ടാക്കിയെടുത്തത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള ആണ് ആരാധകരുടെ ഇടയിൽ ചർച്ച വിഷയം ആയിരിക്കുന്നത്. തടി കുറച്ച് കൂടുതൽ സുന്ദരിയായുള്ള താരത്തിന്റെ ചിത്രം വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. താരത്തിന്റെ ഈ പുത്തൻ മേക്കോവർ കണ്ട് ആദ്യം അമ്പരന്നെങ്കിലും ആശംസകൾ നേരാൻ ആരാധകർ മറന്നില്ല.
സിനിമയിലേക്ക് എത്തുന്നതിനു മുൻപ് നേഴ്‌സ് ആയി ജോലിനോക്കുകയായിരുന്നു അന്ന. ഒരിക്കൽ സംവിധായകൻ ലിജോയും അങ്കമാലി ഡയറീസിന്റെ പ്രൊഡ്യൂസർ വിജയ് ബാബുവും സിനിമയിലേക്ക് ക്ഷണിക്കുന്നത് ഒരു ഹോസ്പിറ്റലിന്റെ പരസ്യ ബോർഡിൽ അന്നയുടെ ഫോട്ടോ കണ്ടിട്ടാണ്. അങ്ങനെയാണ് അന്ന അങ്കമാലി ഡയറീസിലേക്ക് എത്തുന്നത്. വിദേശത്തേക്ക് പോകാൻ ജോലി റെഡി അയി നിന്ന സമയത്തായിരുന്നു അന്നയ്ക്ക് സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്. അങ്ങനെ ജോലി വേണ്ടാന്ന് വെച്ച് അന്ന സിനിമയിലേക്ക് വരുകയായിരുന്നു.
ആദ്യ ചിത്രത്തിന് ശേഷം മോഹൻലാലിനൊപ്പം വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലും താരം പ്രധാന വേഷത്തിൽ എത്തി. പ്രിത്വിരാജിനൊപ്പം അയ്യപ്പനും കോശിയിലുമാണ് താരം അവസാനമായി എത്തിയത്.