‘വേഗം വീട്ടിലേക്ക് വന്നില്ലെകിൽ’, പേർളിക്ക് ഭീക്ഷണിയുമായി ശ്രീനിഷ്!

Srinish Reply to Pearle
Srinish Reply to Pearle

പ്രേക്ഷകർക്ക്  ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ  ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ രണ്ടുപേരും വളരെ സജീവമാണ്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് പേളി താൻ അമ്മയാകാൻ പോകുന്ന വാർത്ത എല്ലാവരെയും അറിയിച്ചത്, പിന്നാലെ പേളിയുടെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ശ്രീനിഷും എത്തിയിരുന്നു.

അതിനു ശേഷം പേർളി പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം പ്രേക്ഷകരും മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. തന്റെ ഗർഭകാല വിശേഷങ്ങൾ പേർളി പങ്കുവെക്കുമ്പോൾ മാധ്യമങ്ങളും പ്രേക്ഷകരും ഇരു കൈകളും നീട്ടിയാണ് താരത്തിന്റെ വാർത്തകൾ സ്വീകരിക്കുന്നത്. എന്നാൽ ഇപ്പോൾ കുറച്ച് ദിവസങ്ങൾ ആയി പേർളി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെ പല തരത്തിലുള്ള മോശം കമെന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. താരത്തിന് ആദ്യം ലഭിച്ച പിന്തുണ ഇപ്പോൾ ലഭിക്കുന്നില്ല.pearlee sreenish

പേർളിക്ക് നൽകുന്ന പിന്തുണയും സ്വീകാര്യതയുമെല്ലാം തന്നെ പ്രേക്ഷകർ ശ്രീനിഷിനും നൽകുന്നുണ്ട്. പേർളി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് ലഭിക്കുന്നത് പോലെ തന്നെയുള്ള പിന്തുണയും ശ്രീനിഷ് പങ്കുവെക്കുന്ന ചിത്രങ്ങൾക്കും ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ശ്രീനിഷ് പോസ്റ്റ് ചെയ്ത ഒരു ചിത്രവും അതിനു പേർളി നൽകിയ കമെന്റും ശ്രീനിഷിന്റെ മറുപടിയുമാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

Pearle about ludo
Pearle about ludo

തന്റെ വീട്ടിൽ വെച്ച് പകർത്തിയ ഒരു ചിത്രം ശ്രീനിഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു കമെന്റുമായാണ് പേർളി എത്തിയത്. പ്രത്യേകിച്ചൊന്നും കുറിക്കാതെ ഇമോജിയുമായാണ് പേളി എത്തിയത്. എന്നാൽ ശ്രീനിഷിന്റെ മറുപടിയാണ് പ്രേക്ഷകരെ ചിരിപ്പിച്ചത്. വേഗം വാ വീട്ടിലേക്ക്, അല്ലെങ്കില്‍ ഇതുപോലെയുള്ള സെല്‍ഫി കാണേണ്ടി വരും എന്നാണ് ശ്രീനിഷ് പേളിക്ക് നൽകിയ മറുപടി. ശ്രീനിഷിന്റെ കമെന്റിനു പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. പേർളി വീട്ടിൽ ഇല്ലേ? എവിടെ പോയി എന്ന് തുടങ്ങിയ സംശയങ്ങളും ആരാധകരിൽ ഉണ്ടായിട്ടുണ്ട്.