ലാലേട്ടൻ ചിട്ടി റോബോട്ടിനെ പോലെയാണ്, അനുഭവം പറഞ്ഞു അൻസിബ!

Ansiba about Mohanlal
Ansiba about Mohanlal

മോഹൻലാൽ എന്ന മഹാനാടൻറ്റെ നടനവൈഭവം എന്നും മലയാളം സിനിമയെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളു. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു.

Drishyam 2
Drishyam 2

നടനവിസ്മയം മോഹൻലാലിനെ ഇഷ്ട്ടപ്പെടാത്ത ആരും തന്നെ ഉണ്ടാവില്ല, കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മലയാള സിനിമ ലാലേട്ടന്റെ കയ്യിൽ ഭദ്രമാണ്, അഭിനയിക്കുന്ന ഓരോ സിനിമകളും കോടി ക്ലബ്ബുകളിൽ ഇടം പിടിക്കുകയാണ്. അച്ഛന്റെ പാതയിലൂടെ മകന്‍ പ്രണവും യാത്ര തുടങ്ങിയിരിക്കുകയാണ്. മകള്‍ വിസ്‌മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും.

ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം തുറന്നു പറയുകയാണ് അൻസിബ. ദൃശ്യം ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലുമാണ് അൻസിബ ലാലേട്ടനൊപ്പം ഒന്നിച്ചഭിനയിച്ചത്. ഇതിന്റെ വിശേഷങ്ങൾ ആണ് അൻസിബ അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കുവെച്ചത്. ലാലേട്ടൻ യന്തിരനിലെ ചിട്ടി റോബോർട്ടിനെ പോലെയാണെന്നാണ് അൻസിബ പറഞ്ഞത്. കാരണം ഓരോ ദിവസവും മൂന്നും നാലും പേജുള്ള ഡയലോഗുകൾ ആണ് കൊണ്ട് തന്നിരുന്നത്. ഞാൻ അതൊക്കെ വളരെ കഷ്ട്ടപെട്ടാകും പഠിക്കുക. അതിനിടയിൽ ലാലേട്ടൻ വന്നു ഒന്ന് നോക്കട്ടെ മോളെ എന്ന് പറഞ്ഞു ആ പേപ്പർ നമ്മുടെ കയ്യിൽ നിന്ന് വാങ്ങിക്കും. എന്നിട്ട് ചുമ്മാ ഒന്ന് മറിച്ച് നോക്കുന്നത് കാണാം.

യന്തിരനിലെ ചിട്ടി റോബോർട്ട് ടെക്സ്റ്റ് ബുക്ക് പാടിക്കിലെ? അത് പോലെ. എന്നിട്ട് അപ്പോൾ തന്നെ പേപ്പർ തിരിച്ച് തരുകയും ചെയ്യും. ഷൂട്ട് തുടങ്ങുമ്പോൾ ഒരു വാക്ക് പോലും തെറ്റാതെ ആ ഡയലോഗുകൾ എല്ലാം ലാലേട്ടൻ പറയുന്നത് കേൾക്കുമ്പോൾ ശരിക്കും നമുക്ക് അത്ഭുതം തോന്നും. ഇതൊക്കെ കാണാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യം തന്നെയാണ്. മലയാളം ഡയലോഗുകൾ പഠിച്ചു പറയുന്നതിൽ മീന ചേച്ചിയും താനെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നു അൻസിബ പറഞ്ഞു.