ഹസ്സിന് വിശേഷം ഉണ്ടോ? ഇപ്പോൾ എത്രമാസമായി? മറുപടിയുമായി സൗഭാഗ്യ!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ്  താരാകല്യാണും ഭർത്താവ് രാജാറാമും, 2017 ൽ ആണ് രാജാറാം മരണപ്പെടുന്നത്. പെട്ടെന്നുണ്ടായ വൈറൽ പനിയും അതുമൂലം ബന്ധിക്കപ്പെട്ട അണുബാധയും കാരണമാണ് രാജാറാം മരണപ്പെട്ടത്. ഇവരുടെ മകൾ സൗഭാഗ്യവും പ്രേക്ഷകർക്ക് ഏറെ പരിചിതമാണ്, സൗഭഗയും അമ്മയെ പോലെ മികച്ച ഒരു നർത്തകി കൂടിയാണ്. ഇരുവരും ടിക്കറ്റോക്കിൽ തിളങ്ങിയ താരങ്ങൾ ആണ്. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വിവാഹം. അമ്മയുടെ ശിഷ്യനെ ആയിരുന്നു സൗഭാഗ്യ വിവാഹം ചെയ്തത്.

കഴിഞ്ഞ ദിവസം ആണ് അർജുൻ അഭിനയിച്ചുകൊണ്ടിരുന്ന ചക്കപ്പഴം എന്നെ മിനിസ്ക്രീൻ പരമ്പരയിൽ നിന്ന് താൻ പിന്മാറിയെന്ന വാർത്ത അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇതിന്റെ കാരണവും അർജുൻ വ്യക്തമാക്കിയിരുന്നു. പരമ്പരയുടെ ഷൂട്ടിംഗ് സമയവും താൻ നടത്തുന്ന ഡാൻസ് സ്കൂളിന്റെ സമയവും തമ്മിൽ ഒത്ത് പോകാത്തത് കൊണ്ടാണ് പിന്മാറുന്നതെന്നും അർജുൻ അറിയിച്ചിരുന്നു.സൗഭാഗ്യയും അർജുനും കഴിഞ്ഞ ദിവസം തങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. പട്ടു സാരിയില്‍ സുന്ദരി ആയി സൗഭാഗ്യ എത്തിയപ്പോള്‍, കസവ് മുണ്ടില്‍ ആണ് അര്‍ജുന്‍ എത്തിയത്. ഇരുവരുടെയും അതിമനോഹരമായ ചിത്രങ്ങൾക്ക് നിരവധി താരങ്ങളും ആരാധകരും ആണ് ആശംസകളുമായി എത്തിയത്. എന്നാൽ ചിലർ അർജുന് എതിരെയും കമെന്റുകൾ ഇട്ടിരുന്നു. ഇതിനുള്ള മറുപടി നൽകാൻ സൗഭാഗ്യയും രംഗത്ത് വന്നതോടെ ഇവരുടെ ആരാധകർക്കും ആവേശം ആയി.

ഹസ്സിനു വിശേഷം ഉണ്ടോ, ഇതിപ്പോ എത്ര മാസം ആയി, തുടങ്ങിയ കമന്റുകളില്‍ കൂടിയാണ് അര്‍ജുന്റെ ചിത്രത്തിനെതിരെ ബോഡി ഷെമിങ് ചിലര്‍ നടത്തിയത്. കമന്റുകള്‍ അതിരു വിടുന്നു എന്ന് തോന്നിയപ്പോള്‍ തന്നെ കിടിലന്‍ മറുപടിയുമായി താര പത്നിയും രംഗത്ത് വന്നു. ഇങ്ങോട്ട് കമന്റ് പങ്ക് വച്ച അതേ ഭാഷയില്‍ തന്നെയാണ് സൗഭാഗ്യ മറുപടി നല്‍കിയത്. ‘നിന്റെ പ്രസവം കഴിഞ്ഞോ’ എന്നാണ് സൗഭാഗ്യ പ്രതികരിച്ചത്. നിരവധി പേരാണ് സൗഭാഗ്യയുടെ മറുപടിക്ക് കൈയ്യടിയുമായി എത്തിയത്. നിരവധിപേരാണ് സൗഭാഗ്യയെ പിന്തുണച്ച് കൊണ്ട് എത്തിയതും. ഇതോടെ കമെന്റ് ചെയ്തവൻ അപ്രത്യക്ഷമാകുകയും ചെയ്തു.