
പാർവതി കൃഷ്ണ എന്ന നടി മിനിസ്‌ക്രീനിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. ആൽബം സോങ്ങുകളിലും ടെലിവിഷൻ പാരമ്പരകളിലുമെല്ലാം അഭിനയിച്ച് ശ്രദ്ധ നേടിയ താരം കഴിഞ്ഞ ദിവസം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാൽ ഗർഭിണിയായ നാൾ മുതൽ തന്നെ പാർവതിക്ക് നേരെ കടുത്ത വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അടുത്തിടെ പൂർണ്ണ ഗർഭിണിയായി നിരവയറോടെ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. വീഡിയോ പ്രേക്ഷക ശ്രദ്ധ നേടിയതിനു ശേഷം താരത്തിനെതിരെ കടുത്ത വിമർശനങ്ങൾ ആണ് ഉയർന്നു വന്നത്. എന്നാൽ ഈ വിമർശനങ്ങൾ ഒന്നും പാർവതി കാര്യമാക്കിയില്ല എന്ന് മാത്രമല്ല, തന്റെ കുഞ്ഞിന്റെ കാര്യത്തില്‍ ആരും വ്യാകുലപ്പെടേണ്ടതില്ലെന്നും പ്രസവിക്കുന്നതിന് തൊട്ടു മുമ്പ് വരെ സുംബയും ക്രിക്കറ്റും എല്ലാം കളിക്കുമെന്നും പാർവതി പറഞ്ഞിരുന്നു. 
തനിക്ക് ഒരു ആൺകുട്ടി പിറന്നതിന്റെ സന്തോഷവും പാർവതി ആരാധകരുമായി പങ്കുവെച്ചിരുന്നു. പ്രസവത്തിന് ശേഷവും സോഷ്യൽ മീഡിയയിൽ സജീവമായ പാർവതി പ്രസവകാലത്ത് തനിക്കുണ്ടായ ബോഡി ഷെയിംമിങ്ങിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോൾ. ഗർഭകാലത്ത് തടി വെച്ചപ്പോൾ ഒരുപാട് പേര് ചോദിച്ചിരുന്നു, എന്താ ഇങ്ങനെ? തടി കൂടി വരികയാണല്ലോ എന്നൊക്കെ. അതൊക്കെ പോട്ടെ എന്ന് വെച്ച്. പ്രസവം കഴിഞ്ഞിട്ടും ചിലർ ഇതേ ചോദ്യം തന്നെ ആവർത്തിച്ച് ചോദിയ്ക്കാൻ തുടങ്ങി.

‘അടുത്തിടെ ഞാൻ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് ഭയങ്കര തടി വച്ചല്ലോ എന്നും ഇതെന്താ ഇങ്ങനെ എന്നും ഒരു ചേച്ചി കമെന്റ് ഇട്ടു. ഞാൻ ആ ചേച്ചിയുടെ പ്രൊഫൈലില്‍ കയറി നോക്കിയപ്പോൾ അവര്‍ക്ക് 4 മക്കളാണ് ഉള്ളതെന്ന് മനസിലായി എന്നും കുറഞ്ഞ പക്ഷം ഗര്‍ഭകാലത്ത് ഒരു സ്ത്രീയ്ക്കുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള ധാരണപോലും ഇല്ലാതെയാണ് ആളുകൾ ഇങ്ങനെയൊക്ക സംസാരിക്കുന്നതെന്നും, എനിക്കെതിരെ ഒരുപാട് വിമർശനങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ വിമർശിക്കുന്ന സൈബര്‍ ചേട്ടന്‍മാരും ചേച്ചിമാരുമല്ല എനിക്ക് ചിലവിന് തരുന്നത് എന്നും പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇവർ ഇങ്ങനെ പറയുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നുമാണ് പാർവതി പറഞ്ഞത്. കൂടാതെ ശരീരത്തിന് തടിവെയ്ക്കുന്നത് ഓരോരുത്തരുടെയും ശരീരപ്രകൃതം ആണെന്നും അതിനെ ആ രീതിയിൽ ആണ് കാണേണ്ടതെന്നും പാർവതി പറഞ്ഞു.











