എം ടി ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ നീലത്താമരയിലൂടെ മായാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയായിരുന്നു അര്‍ച്ചന കവി. തന്റെ ആദ്യ ചിത്രമായ നീലത്താമരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അർച്ചന കവി. ആദ്യ ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപെട്ടതോടെ താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ കുറച്ച് നാളുകളായി അർച്ചന സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും പെയിന്റിങ്, വെബ് സീരിയലുകള്‍, ബ്ലോഗുകള്‍ എന്നിവയിലൂടെയെല്ലാം താരം പ്രേക്ഷകര്‍ക്ക് മുന്പില് എത്താറുമുണ്ട്.
ബിഗ് ബോസിനെ പരസ്യമായി പരിഹസിച്ച് അർച്ചന കവി!
എം ടി ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ നീലത്താമരയിലൂടെ മായാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയായിരുന്നു അര്‍ച്ചന കവി. തന്റെ ആദ്യ ചിത്രമായ നീലത്താമരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അർച്ചന കവി. ആദ്യ ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപെട്ടതോടെ താരത്തിന്…
അടുത്തിടെ ബിഗ് ബോസ്സിന്റെ പുതിയ സീസണിൽ അർച്ചന കവി ഉൾപ്പടെ നിരവധി താരങ്ങൾ പങ്കെടുക്കുന്നുവെന്ന തരത്തിലെ സംസാരം ഉണ്ടായി. എന്നാൽ ഇതിൽ പൂരിഭാഗം താരങ്ങളും തങ്ങൾ ബിഗ് ബോസ്സിലേക്ക് ഇല്ല എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. ഇപ്പോൾ അർച്ചന കവിയും ഇതിനു വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം വഴിയാണ് അർച്ചന തന്റെ നിലപാട് വ്യക്തമാക്കിയത്. ഇൻസ്റ്റാഗ്രാമിൽ സുഹൃത്തുമായി സംവാദിക്കുന്നതിന്റെ ഇടയിലാണ് ബിഗ് ബോസ്സിലേക്കുന്ന തന്റെ വരവിനെ കുറിച്ച് അർച്ചന വ്യക്തമാക്കിയത്.
ഇൻസ്റ്റാഗ്രാമിൽ കൂടി തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ ആണ് അർച്ചനയോട് ബിഗ് ബോസ് എൻട്രിയെ കുറിച്ച് ഒരു പ്രേക്ഷകൻ തിരക്കിയത്. അതിനു അപ്പോൾ തന്നെ മറുപടിയും അർച്ചന പറഞ്ഞു. ഇതിലും ഭേദം തനിക്ക് വട്ടുണ്ടോ എന്ന് ചോതിക്കുന്നതായിരുന്നില്ലേ കുറച്ച് കൂടി നല്ലത് എന്നാണു അർച്ചന പറഞ്ഞ മറുപടി. ഇതോടെ അർച്ചന കവിയും താൻ ബിഗ് ബോസ്സിലേക്ക് ഇല്ലെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ്. അടുത്തിടെ അർച്ചന വിവാഹമോചിതയാകുന്നുവെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ താരം ഇത് വരെ ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.