കസ്തൂരിക്ക് കല്യാണമായോ? ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന നീലക്കുയിൽ എന്ന പരമ്പരയിൽ കൂടി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സ്‌നിഷ ചന്ദ്രൻ. പരമ്പരയിൽ കസ്തൂരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നായികയായി അഭിനയിച്ച താരം വളരെ പെട്ടന്ന് തന്നെ…

Snisha Chandran photoshoot

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന നീലക്കുയിൽ എന്ന പരമ്പരയിൽ കൂടി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സ്‌നിഷ ചന്ദ്രൻ. പരമ്പരയിൽ കസ്തൂരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നായികയായി അഭിനയിച്ച താരം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പര അവസാനിച്ചതോടെ താരം സീ കേരളത്തിൽ കാർത്തിക ദീപം എന്ന പരമ്പരയിൽ ആണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാർത്തിക എന്ന നായിക കഥാപാത്രത്തെയാണ് താരം ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ സ്‌നിഷയുടെ വിവാഹവേഷത്തിൽ ഉള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ ചിത്രങ്ങൾ കണ്ടതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന സംശയത്തിൽ ആണ് ആരാധകർ.

എന്നാൽ പരമ്പരയിലെ കാർത്തികയുടെ വിവാഹത്തിന്റെ മഹാ എപ്പിസോഡ് കഴിഞ്ഞ ദിവസം ആണ് സംപ്രേക്ഷണം ചെയ്തത്. ഇതിനു വേണ്ടി വധുവായി ഒരുങ്ങിയ തന്റെ ചിത്രങ്ങൾ ആണ് സ്‌നിഷ തന്റെ ഇസ്റാഗ്രാമിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വധുവായി ഒരുങ്ങിയ സനീഷയുടെ മേക്കോവർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.  വിവേക് ഗോപൻ നായകാനായെത്തുന്ന സീരിയലിൽ യദു കൃഷ്ണനാണ് കാർത്തികയുടെ ജേഷ്ഠന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അച്ഛനും അമ്മയും നഷ്ട്ടപെട്ട കാർത്തിക തന്റെ ചേട്ടന്റെ ചിറകിനു കീഴിൽ ആണ് കഴിയുന്നത്.

പ്രതിസന്ധികളെ എല്ലാം തരണം ചെയ്തു വിവാഹിതയാകുന്നു കാർത്തികയുടെ മുന്നോട്ടുള്ള ജീവിതവും അതികം സുഖകരമായ തരത്തിൽ ഉള്ളതല്ല എന്നാണു വിവാഹശേഷം ചാനൽ പുറത്ത് വിട്ട പ്രമോയിൽ പറയുന്നത്. എന്തായാലും കാർത്തികയുടെ മുന്പോട്ടുള്ള ജീവിതം എങ്ങനെ ആകുമെന്നുള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകരും.