
മലയാള സിനിമയിലെ ശക്തമായ സ്ത്രീ ആയിരുന്നു വാണി വിശ്വനാഥ്. വാണിയെ പോലെ സംഘട്ടന രംഗങ്ങൾ ചെയ്യാൻ കഴിവുള്ള മറ്റൊരു നടിയും വാണിക്കു മുന്പും അതിനു ശേഷവും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ആക്ഷൻ രംഗങ്ങൾ ആണെങ്കിലും ഡാൻസ് ആണെങ്കിലും അഭിനയം ആണെങ്കിലും വാണിക്ക് പകരം വെയ്ക്കാൻ മറ്റാരും ഇല്ല എന്ന് നിസംശയം തന്നെ പറയാം. മലയാളത്തിൽ കൂടിയാണ് അരങ്ങേറ്റം നടത്തിയതെങ്കിലും തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ബാബുരാജുമായി വിവാഹം കഴിച്ച താരം വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം. നായക നടന്മാർ പോലും ചെയ്യാൻ ബുദ്ധിമുട്ടുന്ന സാഹസികമായ സംഘട്ടന രംഗങ്ങൾ പോലും വാണിയുടെ കയ്യിൽ ഭദ്രം ആയിരുന്നു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ടെലിവിഷൻ പരമ്പരയിൽ കൂടി തിരിച്ച് വരവ് നടത്തിയിരുന്നു. 
ഇപ്പോൾ ആക്ഷൻ രംഗങ്ങളിൽ തിളങ്ങി നിന്നത് കൊണ്ട് ഒതുങ്ങി നിൽക്കുന്ന നായിക വേഷങ്ങൾ തനിക്ക് നഷ്ടമായി എന്ന് പറയുകയാണ് വാണി വിശ്വനാഥ്. സിനിമയിൽ നിന്ന് കുറച്ച് നാളുകൾ വിട്ട് നിന്ന ഞാൻ എന്റെ ശക്തമായ തിരിച്ച് വരവിന് വേണ്ടിയാണ് ടെലിവിഷൻ പരമ്പര ചെയ്യാൻ തീരുമാനിച്ചത്. കാരണം പരമ്പരയിൽ കൂടി വളരെ പെട്ടന്ന് തന്നെ കുടുംബ പ്രേഷകരുടെ മനസ്സ്സിൽ ഇടം നേടാൻ കഴിയും. നന്ദിനിയും ദേവയാനിയും എല്ലാം തന്നെ അവരുടെ രണ്ടാം വരവ് ഗംഭീരമാക്കിയത് സീരിയലുകളിൽ കൂടിയാണ്. 
എന്നാൽ ഞാൻ അവിടെ പരാജയപ്പെടുകയാണ് ചെയ്തത്. ‘മറ്റൊരുവള്‍’ എന്ന പരമ്പരയിൽ കൂടിയാണ് ഞാൻ വീണ്ടും അഭിനയത്തിലേക്ക് എത്തിയത്. എന്നാൽ പ്രേക്ഷകർക്ക് പഴയ വാണിയെ മതിയായിരുന്നു. ‘വാണി ചേച്ചി കരയാന്‍ പാടില്ല, സിനിമയിലേത് പോലെ പ്രതികരിക്കുന്ന വാണി ചേച്ചിയെയാണ് ഞങ്ങള്‍ക്കിഷ്ടം’ എന്നൊക്കെ ആളുകൾ പറയാൻ തുടങ്ങി. ഞാൻ അത് പോലെയുള്ള കഥാപാത്രങ്ങൾ ആണ് സിനിമയിൽ ചെയ്‌തത്. ആക്ഷൻ സീനുകൾ ചെയ്യുന്നത് കൊണ്ട് തന്നെ ഒതുങ്ങി നിൽക്കുന്ന നായിക വേഷങ്ങൾ ഒരുപാട് നഷ്ട്ടമായിട്ടുണ്ടെന്നും വാണി പറഞ്ഞു.











