ഒരിക്കലും ഒരു ബാധ്യതായായി എനിക്ക് തോന്നിയിട്ടില്ല. ഇതിൽ ഞാൻ ഹാപ്പി ആണ്!

sneha sreekumar about weight
sneha sreekumar about weight

മറിമായം സീരിയലിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും ജീവിതത്തിലും ഒരുമിച്ചു .ലോലിതനായി വേഷമിട്ട നടൻ എസ് പി ശ്രീകുമാറും മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്‌നേഹ ശ്രീകുമാറുമാണ് വിവാഹിതരായത് വാർത്ത ആയിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.ഓട്ടൻ തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വർ നാടകങ്ങളിലൂടെ ആണ് അഭിനയരംഗത്തെത്തുന്നത്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒക്കെ വളരെ പെട്ടന്ന് ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. അടുത്തിടെ സ്നേഹ ശ്രീകുമാറിന്റെ ബെർത്ത് ഡേ സർപ്രൈസ് ആയി ആഘോഷിച്ചത് വാർത്ത ആയിരുന്നു. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സ്നേഹ.

Sneha Sreekumar stills
Sneha Sreekumar stills

സോഷ്യൽ മീഡിയയിൽ സജീവമായ താരം നടത്തിയ ക്യൂ ആൻഡ് എ സെക്ഷനിൽ ആണ് തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവെച്ചത്. നിരവധി ചോദ്യങ്ങൾ ആണ് താരത്തിനോട് ആരാധകർ ചോദിച്ചത്. അതിനെല്ലാം തന്നെ രസകരമായ രീതിയിൽ മറുപടിയും താരം നൽകിയിരുന്നു. അതിനിടയിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിനു സ്നേഹ നൽകിയ മറുപടിയും ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ എപ്പോഴെങ്കിലും വണ്ണം കുറയ്ക്കണം എന്ന് തോന്നിയിട്ടുണ്ടോ എന്നാണു ആരാധകൻ താരത്തിനോട് ചോദിച്ചത്. ആദ്യം ചോദ്യം കേട്ട് ചിരിച്ച സ്നേഹം ഇതൊരു വല്ലാത്ത ചോദ്യം ആയി പോയി എന്നാണു പറഞ്ഞത്. We are friends and Sneha is the first husband with wedding greetings

തനിക്ക് ജീവിതത്തിൽ ഇത് വരെ ഈ വണ്ണം ഒരു ബാധ്യതയായി തോന്നിയിട്ടില്ല എന്നാണു സ്നേഹ പറഞ്ഞത്. കാരണം ചെറുപ്പം മുതൽ തന്നെ വണ്ണമുള്ള ശരീരപ്രകൃതം ആയിരുന്നു തന്റേത് എന്നും ഈ ശരീരം കൊണ്ട് തന്നെയാണ് താൻ നൃത്തവും ഓട്ടൻ തുള്ളലും കഥകളിയും എല്ലാം ചെയ്തിട്ടുള്ളത് എന്നും വണ്ണം ഉണ്ടെങ്കിലും എന്റെ ശരീരം വഴക്കം ഉള്ളതാണെന്നും ആണ് സ്നേഹ പറഞ്ഞത്. ഇനി ഞാൻ വണ്ണം കുറച്ചാൽ തന്നെയും അതിൽ നല്ലതും ചീത്തയും ആളുകൾ പറയും. കുറച്ച് പേര് നല്ലത് പറഞ്ഞാലും കൂടുതൽ പേരും പഴയത് ആയിരുന്നു നല്ലതെന്നു പറയും എന്നും വെറുതെ എന്തിനാ അതിനു വേണ്ടി കഷ്ടപ്പെടുന്നത് എന്നും സ്നേഹ പറഞ്ഞു.