ധീരജ് ഡെന്നി നായകനാകുന്ന മൈക്കിൾസ് കോഫി ഹൗസിൻ്റെ ട്രൈലർ റിലീസിന് ഒരുങ്ങുന്നു!

michael coffee house trailer
michael coffee house trailer

അങ്കമാലി ഫിലിംസിന്റെ ബാനറിൽ അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആണ് മൈക്കിൾസ് കോഫി ഹൗസ്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപെടും വിധം ഒരു കോഫി ഹൗസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് ത്രില്ലർ ആണ്. തന്റെ സ്വപ്ന പ്രോജക്റ്റിൽ ജോലി ചെയ്യുന്നതിനിടയിൽ തന്റെ പ്രണയം നിലനിർത്താൻ കഠിനമായി പരിശ്രമിക്കുന്ന ഐടി പ്രൊഫഷണലായ വിൻസെന്റ് പോൾ എന്ന കേന്ദ്ര കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ധീരജ് ഡെന്നി ആണ് വിൻസെന്റ് പോൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിൻസെന്റിന്റെ അച്ഛൻ വിവാദ കേസുകൾ കൈകാര്യം ചെയ്യുന്ന ഒരു പ്രശസ്ത അഭിഭാഷകനാണ്.  രഞ്ജി പണിക്കർ ആണ് അച്ഛനായി ചിത്രത്തിൽ എത്തുന്നത്.

ചിത്രത്തിന്റെ ട്രൈലെർ ഈ വരുന്ന പതിനഞ്ചാം തീയതിയാണ് അണിയറപ്രവർത്തകർ പുറത്ത് വിടാൻ പോകുന്നത്. 15 നു വൈകിട്ട് 5 മണിക്കാണ് ട്രൈലെർ പുറത്ത് വിടുക. ജിസോ ജോസിന്റെ തിരക്കഥയിൽ രഞ്ജിപ്പണിക്കർ, ധീരജ് ഡെന്നി മാര്ഗരറ്റ് ആന്റണി എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നത്. റോണി ഡേവിസ്, സ്പടികം ജോർജ്, ജിസാൻ ഭാസ്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം ശരത് ഷാജി, ഹരിനാരായണന്റെ വരികൾക്ക് റോണി റാഫേൽ ഈണം നൽകിയിരിക്കുന്നു. ജിസോ ജോസ് നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനിൽ ഫിലിപ്പ് ആണ്.

കടപ്പാട്: Manorama Music Songs