എന്റെ കുടുംബത്തിലേക്ക് ജോമോൾ നുഴഞ്ഞു കയറുകയായിരുന്നു!

suresh gopi about jomol
suresh gopi about jomol

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹീറോകളിൽ ഒരാൾ ആണ് സുരേഷ് ഗോപി. നിരവധി ചിത്രങ്ങൾ കൊണ്ട് തന്നെ താരം മലയാള സിനിമ പ്രേഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയിരുന്നു. നല്ല നടനെക്കാൾ ഉപരി ഒരു നല്ല മനുഷ്യൻ കൂടിയാണ് താൻ എന്ന് താരം പലതവണ തെളിയിച്ചിട്ടുണ്ട്. ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് പലപ്പോഴും സുരേഷ് ഗോപി കൈ അയച്ച് സഹായം ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ യഥാർത്ഥ ജീവിതത്തിലും താരത്തിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ നടി ജോമോളുമായി തന്റെ കുടുംബത്തിനുള്ള ബന്ധം എന്താണെന്നു തുറന്ന് പറയുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

1988 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഞാൻ ആദ്യമായി ജോമോളെ കാണുന്നത്. നദിയുടെ കരയിലൂടെ പല്ലക്കിൽ ഇരുന്ന് പോകുന്ന കൊച്ചു സുന്ദരിയെ ആണ് എനിക്ക് ഇപ്പോഴും ഓർമ്മ വരുന്നത്. ഗൗരിയെ കാണുമ്പോൾ തന്നെ അന്ന് വല്ലാത്ത ഒരു ആകർഷണം തോന്നുമായിരുന്നു. കൊച്ചു കുട്ടി ആണെങ്കിലും ഒരു പ്രത്യേക ഭംഗി ആയിരുന്നു. സാദാരണ കുട്ടികളുടെ മുഖങ്ങളിൽ നിന്ന് വ്യത്യസ്തമായ മുഖവും മനോഹരമായ ചിരിയും ആരുടേയും ശ്രദ്ധ പിടിച്ച് പറ്റുമായിരുന്നു. അതിനു ശേഷമാണു എന്റെ കുടുംബവുമായി ഗൗരിയും കുടുംബവും അടുക്കുന്നത്. പതിയെ പതിയെ എന്റെ കുടുംബവുമായുള്ള ഗൗരിയുടെ ആത്മബന്ധം കൂടി. ഭാര്യയും മക്കളുമൊക്കെയായി ഗൗരി വളരെ പെട്ടന്ന് അടുത്ത്. അങ്ങനെ അവൾ എന്റെയും അനുജത്തി കുട്ടിയായി മാറി. ഞങ്ങളുടെ കുടുംബത്തിലേക്ക് നുഴഞ്ഞു കയറിയ ഗൗരി ഇന്നും ഞങ്ങൾക്ക് സഹോദരിയാണ്.

മലയാളികളുടെ സ്വന്തം നായികയാണ്‌ ജോമോൾ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും ഇന്നും താരത്തിനോടുള്ള പഴയ സ്നേഹം ആരാധകർ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് ജോമോൾ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നായികയായി സ്നേഹം എന്ന ജയറാം ചിത്രത്തിൽ കൂടിയാണ് വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായ താരം മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൌസ്, നിറം എന്നീ ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയമായ വേഷം ചെയ്തു. ശാലീനതയുള്ള നായികയാണ് ജോമോൾ ഇന്നും മലയാളികളുടെ മനസ്സിൽ. 2003 ൽ പ്രണയിച്ച് വിവാഹം കഴിച്ച താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്.