വിവാഹവാർഷികത്തിന് പിന്നാലെ സന്തോഷവാർത്തയുമായി ചെമ്പൻ വിനോദ്!

കഴിഞ്ഞ ദിവസം ആണ് ചെമ്പൻ വിനോദും ഭാര്യയും തങ്ങളുടെ വിവാഹവാർഷികം ആഘോഷിച്ചത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. സഹ താരങ്ങളുടെയും ആരാധകരുടെയും എല്ലാം ആശംസകൾക്ക് താരം നന്ദി പറയുകയും ചെയ്തിരുന്നു.…

chemban vinod new happiness

കഴിഞ്ഞ ദിവസം ആണ് ചെമ്പൻ വിനോദും ഭാര്യയും തങ്ങളുടെ വിവാഹവാർഷികം ആഘോഷിച്ചത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. സഹ താരങ്ങളുടെയും ആരാധകരുടെയും എല്ലാം ആശംസകൾക്ക് താരം നന്ദി പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു സന്തോഷവാർത്തായാണ് ചെമ്പൻ വിനോദിന്റേതായി പുറത്ത് വരുന്നത്. സിജു വില്‍സണ്‍ നായകനായി എത്തുന്ന വിനയന്‍ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടില്‍’ കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ് എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ചെമ്പൻ വിനോദിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു അവസരം ആണ് ഇത്. കാരണം കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര പുരുഷന്റെ അവതരിപ്പിക്കാനുള്ള ഭാഗ്യം അങ്ങനെ അധികം ആർക്കും ലഭിച്ചിട്ടില്ല. ചെമ്പൻ വിനോദിന്റെ അഭിനയ ജീവിതത്തിൽ ഇത് ആദ്യമായിട്ട് ആയിരിക്കും ഒരു ചരിത്ര പുരുഷനെ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുന്നത്.Chemban-Vinod

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വേലായുധ പണിക്കര്‍ എന്ന ചരിത്ര നായകന്റെ കഥയാണ് ചിത്രം പറയുന്നത്. സിജു വിത്സന്‍ ആണ് വേലായുധ പണിക്കർ ആയി ചിത്രത്തിൽ എത്തുന്നത്. കയാദു ലോഹര്‍ എന്ന അന്യഭാഷാ നടി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിനയൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യന്നത്. ഗോകുലം ഫിലിംസിന്റെ ബാന്നറില്‍ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ പിന്നണി പ്രവർത്തകർ പുറത്ത് വിടുന്നതായിരിക്കും. ചിത്രത്തിന് വേണ്ടി സിജു വിത്സൺ നടത്തിയ മേക്കോവർ മുൻപ് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കൂടി ആയതിനാൽ വലിയ പ്രതീക്ഷയിൽ ആണ് ആരാധകരും.