മാസ്സ് എൻട്രിയുമായി ഡിമ്പൽ വീണ്ടും ബിഗ് ബോസ്സിലേക്ക്!

മലയാളം ബിഗ് ബോസ് പ്രേമികൾ ഏറെ നാളുകളായി കാത്തിരിക്കുകയായിരുന്നു ബിഗ് ബോസ് വീട്ടിലേക്കുള്ള ടിമ്പലിന്റെ തിരിച്ച് വരവ്. അപ്രതീക്ഷിതമായി വീട്ടിൽ നിന്ന് പോയ ടിമ്പൽ തിരിച്ച് വരണം എന്ന് ആരാധകർ മാത്രമല്ല, വീട്ടിനുള്ളിൽ ഉള്ളവർ തന്നെ ആഗ്രഹിച്ചിരുന്നു. ടിമ്പലിന്റെ അടുത്ത സുഹൃത്തായ മണിക്കുട്ടൻ ആയിരുന്നു ഇതിനു വേണ്ടി ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്നത് സത്യമായ കാര്യം ആണ്. മണിക്കുട്ടൻ പലപ്പോഴും ഈ കാര്യം ക്യാമറയ്ക്ക് മുന്നിൽ വന്നു നിന്ന് പറഞ്ഞിട്ടുമുണ്ട്. ടിമ്പലിന്റെ തിരിച്ച് വരവ് ആഗ്രഹിച്ച് കൊണ്ട് സോഷ്യൽ മീഡിയയിലും ആരാധകരുടെ ആവിശ്യം രൂക്ഷം ആയിരുന്നു. എന്നാൽ ഇപ്പോഴിതാ ടിമ്പൽ പരിപാടിയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. ഗംഭീരമായ തിരിച്ച് വരവ് ആണ് ടിമ്പൽ നടത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് തന്നെയാണ് ടിമ്പൽ തിരിച്ച് വരുന്നതിന്റെ പ്രോമോ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

വീട്ടിലേക്ക് ആരോ വരുന്നെന്നുള്ള സൂചന ലഭിച്ചപ്പോഴേക്കും മത്സരാർത്ഥികൾ എല്ലാം വീടിന്റെ വാതിലിലേക്ക് ഓടി വരുകയായിരുന്നു. ടിമ്പൽ ആണ് അതെന്നു അവർക്ക് ഉറപ്പുണ്ടായിരുന്നു. ടിമ്പലിനെ കണ്ടു കഴിഞ്ഞപ്പോൾ കരഞ്ഞു കൊണ്ട് നിൽക്കുന്ന മണിക്കുട്ടനെയും കാണാം. ടിമ്പലും കണ്ണ് നിറഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വരുന്നത്. മണിക്കുട്ടൻ ടിമ്പൽ ഓടി വന്നു കെട്ടിപിടിക്കുമ്പോഴേക്കും പൊട്ടിക്കരയുന്ന മണിക്കുട്ടനെയും വിഡിയോയിൽ കാണിക്കുന്നുണ്ട്. തുടർന്ന് ഓരോ മത്സരാര്ഥികളും ടിമ്പലിനെ കെട്ടിപിടിച്ച് കൊണ്ട് സ്വീകരിക്കുന്നതും കാണാം. പ്രോമോ ഇറങ്ങിയതോടെ ആവേശത്തിൽ ആയി ആരാധകരും. കാരണം വളരെ നാളുകളായി ഉള്ള ആരാധകരുടെ ആഗ്രഹം ബിഗ് ബോസ് അംഗീകരിച്ചതിന്റെ സന്തോഷം ആണ് അവർക്കും.

പിതാവിന്റെ അപ്രതീക്ഷിതമായ വേർപാടിന്റെ തുടർന്നാണ് ടിമ്പൽ പെട്ടന്ന് വീട്ടിൽ നിന്ന് പുറത്ത് പോയത്. ടിമ്പൽ പരിപാടിയിലേക്ക് തിരിച്ച് വരും എന്നും ഇപ്പോൾ ചെന്നൈയിൽ ക്വാറന്റൈനിൽ ആണെന്നുമെക്കയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നുവെങ്കിലും അതൊക്കെ പൂർണ്ണമായി ആരാധകർ വിശ്വശിച്ചിരുന്നില്ല. എന്നാൽ പ്രോമോ കണ്ടപ്പോൾ ആണ് ആരാധകരും വിശ്വസിച്ചിരിക്കുന്നത്.