മോൻ ഉണ്ടായ ശേഷമാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢം ആയത്!

parvathy krishna about mother
parvathy krishna about mother

ആൽബം ഗാനങ്ങളിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് പാർവതി കൃഷ്ണ. എന്നാൽ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തന്റെ ഗർഭകാലത്ത് ആയിരുന്നു. ഗര്ഭകാലത്ത് പാർവതി ചെയ്ത ഒരു നൃത്തം ആയിരുന്നു പാര്വ്വതിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. വിമർശനം തന്നെയാണ് താരത്തിന് നേരെ ഉണ്ടായത്. .എന്നാൽ അതൊന്നും കാര്യം ആക്കാൻ താരം ഇടകൊടുത്തില്ല. വീണ്ടും തനിക്ക് സന്തോഷം തന്നിരുന്ന രീതിയിൽ ഉള്ള കാര്യങ്ങൾ ചെയ്യാൻ ആണ് താരം ശ്രദ്ധിച്ചത്. അതോടെ പാർവതി കൃഷ്ണ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങുകയായിരുന്നു. പാർവതിയുടെ പോസ്റ്റുകൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടാൻ തുടങ്ങി. പ്രസവ ശേഷവും പാർവതിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ആകാംഷ ആണ്. ഇപ്പോൾ തന്റെ അമ്മയെ കുറിച്ച് പാർവതി പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

അമ്മയുമായി ഞാൻ വഴക്കുണ്ടാക്കുന്നത് സ്ഥിരം ആയിരുന്നു നേരുത്തെ. എന്നാൽ എന്റെ പ്രസവ ശേഷം ഞാൻ അമ്മയുമായി അധികം വഴക്ക് ഉണ്ടാക്കാറില്ല. ചെറിയ കാര്യങ്ങൾക്ക് പോലും ഞാൻ വഴക്കിട്ടിരുന്നു. എന്നാൽ ഇപ്പോൾ വഴക്ക് തുടങ്ങുമ്പോൾ തന്നെ ഞാൻ ഓർക്കും എന്റെ മകനെ പ്രസവിക്കാൻ നേരം ഞാൻ സഹിച്ച വേദനയും ബുദ്ധിമുട്ടുകളും. അത് തന്നെ ആയിരിക്കുമല്ലോ എന്നെ പ്രസവിക്കാൻ നേരത്ത് എന്റെ അമ്മയും സഹിച്ചിട്ടുണ്ടാകുക. എനിക്ക് അവന്റെ കാര്യത്തിൽ ഒരുപാട് ശ്രദ്ദ ആണ് ഉള്ളത്. എന്റെ അമ്മയും എന്നെ അത്രയേറെ ശ്രദ്ധിച്ചരിക്കുമല്ലോ വളർത്തിയത്. അതൊക്കെ ഓർക്കുമ്പോൾ എനിക്ക് അമ്മയോട് വഴക്കിടാൻ തോന്നാറേ ഇല്ല.

Parvathy Krishna
Parvathy Krishna

സത്യം പറഞ്ഞാൽ ഞാനും അമ്മയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായത് എന്റെ പ്രസവത്തിന് ശേഷം ആണ്. മാതാപിതാക്കളുടെ വില അറിയണം എങ്കിൽ നമ്മളും അവരെ പോലെ മാതാപിതാക്കൾ ആകണം എന്ന് ആളുകൾ പറയാറില്ലേ. അത് സത്യമുള്ള കാര്യം ആണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി എന്നും പാർവതി പറഞ്ഞു.