പേടിയില്ലാതെ ജീവിക്കണം എന്ന് മാത്രമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം! - മലയാളം ന്യൂസ് പോർട്ടൽ
Film News

പേടിയില്ലാതെ ജീവിക്കണം എന്ന് മാത്രമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം!

nisha sarang about tour

ലോകമെമ്പാടും ഉള്ള ജനങ്ങൾ ഓരോ ദിവസവും പേടിയോടെയാണ് ഇപ്പോൾ തള്ളി നീക്കുന്നത്. ഇന്ത്യയിൽ ദിനം പ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടി വരുകയാണ്. കേരളത്തിൽ മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജോലികൾക്ക് ഒന്നും പോകാൻ കഴിയാതെ ജനങ്ങൾ വീടിനുള്ളിൽ കഴിയുകയാണ്. ഇപ്പോൾ ഈ സാഹചര്യത്തിൽ പ്രശസ്ത സിനിമ-സീരിയൽ താരം നിഷ സാരംഗ് പങ്കുവെച്ച കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. പേടിയില്ലാതെ ജീവിക്കണം എന്ന് മാത്രമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്നാണു നിഷ പറയുന്നത്. കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങൾക്ക് മുൻപ് വരെ നമ്മുടെയൊക്കെ ജീവിതം എത്ര മനോഹരം ആണെന്ന് ചിന്തിച്ചു നോക്ക്, ഇഷ്ട്ടമുള്ള സ്ഥലങ്ങളിൽ യാത്ര പോകാം, ഇഷ്ട്ടമുള്ള കടകളിൽ നിന്ന് ആഹാരം കഴിക്കാം, ഇഷ്ട്ടമുള്ള സമയങ്ങളിൽ വീടിന് വെളിയിൽ ഇറങ്ങാം, മാസ്ക്കിന്റെ ആവശ്യമേ ഇല്ല, അങ്ങനെ എന്ത് മനോഹരമായ രീതിയിൽ ആയിരുന്നു നമ്മുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്.

എന്നാൽ ഇപ്പോൾ ആ സ്ഥിതിഅല്ല. പേടിയില്ലാതെ ജീവിക്കണം എന്ന് മാത്രമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. ഭയമില്ലാതെ യാത്രകൾ ചെയ്യാനും ഇപ്പോഴുള്ള പ്രതിസന്ധികൾ എത്രയും പെട്ടന്ന് മാറണം എന്നുമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രാർത്ഥന എന്നും നിഷ സാരംഗ് പറഞ്ഞു. യാത്രകൾ ഒരുപാട് താൻ പോയിട്ടുണ്ടെകിലും അതിനെ ഒന്നും ട്രിപ്പ് എന്ന് പറയാൻ പറ്റില്ല എന്നും ജോലിയുടെ ഭാഗമായുള്ള യാത്രകൾ ആണ് നടത്തിയത് എന്നും താരം പറഞ്ഞു. മക്കളും കുടുംബത്തിൽ എല്ലാവരും കൂടി ചേർന്ന് യാത്രകൾ പോകാൻ പോകാൻ പ്ലാൻ ഇടാറുണ്ട്. എന്നാൽ കൃത്യ സമയം ആകുമ്പോൾ എനിക്ക് വർക്ക് വരും. അങ്ങനെ ഞാൻ ആ യാത്രകളിൽ നിന്നൊക്കെ ഒഴിവാകാറാണ് പതിവ്. എന്നാൽ ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ നഷ്ടബോധം തോന്നാറുണ്ടെന്നും താരം പറഞ്ഞു.

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരുപാടിയിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നിഷ സാരംഗ്. വർഷങ്ങൾ കൊണ്ട് തന്നെ ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ താരം സജീവം ആണെങ്കിലും ഉപ്പും മുളകിലും കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായി എത്തിയതിനു ശേഷമാണ് താരം കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. ഇന്ന് യുവതലമുറ ഉൾപ്പടെ നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. അഞ്ചു വര്ഷം കൊണ്ട് വിജയകരമായ പ്രദർശനം നടത്തിവന്ന പരുപാടി ഇപ്പോൾ അവസാനിപ്പിച്ചിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!