ഇൻസ്റ്റാഗ്രാമിനും ഫേസ്ബുക്കിനും അപ്പുറം ഒരു ജീവിതം ഉണ്ട്, അരവിന്ദ്!

aravind about surya
aravind about surya

നിരവധി ആരാധകർ ഉള്ള പരിപാടിയാണ് ബിഗ് ബോസ് സീസൺ മൂന്ന്. പരുപാടിയിൽ നിന്നും മത്സരാർത്ഥികൾ എല്ലാം പുറത്ത് വന്നു എങ്കിലും സൂര്യയ്ക്ക് എതിരെ വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണം ആണ് നടക്കുന്നത്. എന്നാൽ തങ്ങൾ എല്ലാവരും അടുത്ത സുഹൃത്തുക്കൾ ആണെന്നും സൂര്യയെ മാത്രം ഇത് പോലെ ടാർഗറ്റ് ചെയ്തു ആക്രമിക്കരുത് എന്നും പറഞ്ഞു കൊണ്ട് മറ്റ് മത്സരാര്ഥികളും രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ബിഗ് ബോസ് മത്സരാർത്ഥിയായ മണികുട്ടന്റെ അടുത്ത സുഹൃത്തും ശരണ്യയുടെ ഭർത്താവും ആയ ഡോക്ടർ അരവിന്ദ് കൃഷ്ണൻ. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കൂടി ആണ് അരവിന്ദ് ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. അരവിന്ദന്റെ കുറിപ്പ് വായിക്കാം,

സോഷ്യൽ മീഡിയ എന്നത് ഒരു ഇരുതല മൂർച്ച ഉള്ള ഖഡ്ഗം ആണ് എന്ന പൂർണ ബോധ്യം ഉണ്ട്. എന്ത് പറഞ്ഞാലും അതിനു പല സ്വരങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാകും എന്നും അറിയാം. കുറച്ചു നാൾ മുൻപ് പ്രൈവറ്റ് അക്കൗണ്ട് ആയിരുന്ന സമയത്തു ബിഗ് ബോസ്സ് ഹൗസിൽ തമാശ രൂപേണ ചെയ്ത ഒരു വീഡിയോ ഏതോ ‘മഹാൻ’ എടുത്തു യൂട്യൂബിൽ ഇട്ടു എന്നെ അങ്ങ് നന്നാക്കി തന്നു. (തിരുപ്പതി ആയി കേട്ടോ).പക്ഷെ എന്റെ ആ വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന പ്രസ്തുത കണ്ടസ്റ്റന്റിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും വിഷമം ആയി എന്ന് പറഞ്ഞത് കൊണ്ട് ഡിലീറ്റ് ചെയ്യുക ഉണ്ടായി. പണ്ട് ആരോ പറഞ്ഞത് പോലെ എല്ലാം ഇന്റർനെറ്റിൽ ഉണ്ടാകും എന്ന പോലെ ആ വിഡിയോയും അങ്ങനെ കിടന്നു. അതിപ്പോ പലരും കുത്തി പൊക്കി എടുത്തു പ്രസ്തുത കണ്ടെസ്റ്റിനെ ടാർഗറ്റ് ചെയ്യുകയും സൈബർ സ്പേസിൽ ഹരാസ് ചെയ്യാൻ ഉപയോഗിക്കുന്നു എന്നറിഞ്ഞതിൽ വിഷമവും അത് പോലെ അതിയായ അമർഷവും ഉണ്ട്. അത് കൊണ്ട് തന്നെ കുഞ്ഞനിയത്തി സ്നേഹ വഴി സൂര്യയെ കോൺടാക്ട് ചെയ്യുകയും ഞാൻ കാരണം ഉണ്ടായ വിഷമത്തിന് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത് അക്‌സെപ്റ്റ് ചെയ്യാനുള്ള മനസ് കാണിച്ചതിന് സൂര്യക്ക് നന്ദി. ആ കുട്ടിക്ക് വന്ന മെസ്സേജുകൾ കാണുക ഉണ്ടായി. അത് ഏതു ആർമിക്കാർ ചെയ്താലും അത് തെറ്റ് തന്നെ ആണ്.

saranya about bigg boss
saranya about bigg boss

ആരും ഇത്രകണ്ട് വെറുക്കപ്പെടേണ്ടവരല്ല. ഇൻസ്റ്റാഗ്രാമിനും ഫേസ്ബുക്കിനും അപ്പുറം ഒരു ജീവിതം ഉണ്ട്. അത് മനസിലാക്കുക. ബി ബി ഹൌസ് കണ്ടസ്റ്റന്റ്സിന് തമ്മിൽ ഇല്ലാത്ത വൈരാഗ്യം ആരും ഉണ്ടാക്കി കൊടുക്കരുത് എന്ന് ഒരു അപേക്ഷ കൂടി ഉണ്ട്. ഗെയിം ആണ്. ആ സ്പിരിറ്റ്‌ ഓടെ കളിക്കാൻ ശ്രമിക്കുക. ഞങ്ങളുടെ പേരിൽ ആരും അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയില്ല എന്ന് പ്രതീക്ഷിക്കുന്നു. ഇതിനു ഇടയിൽ കിടന്നു കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന ടീമ്സിനോട് ഒരു അറിയിപ്പ്. നിയമം ആണ് ആയുധം. അത് അങ്ങനെ തന്നെ മുന്നോട്ടു പോകും. സൂര്യ അച്ഛനോടും അമ്മയോടും അന്വേഷണം അറിയിക്കുക. ശരണ്യ പ്രത്യേകം അന്വേഷണം നൽകിയിട്ടുണ്ട് ടേക്ക് കെയർ” – അരവിന്ദ് കുറിച്ചു.