രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് യുവാക്കളുടെ എനർജി കൂടുന്നത്!

സ്നേഹം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് ലെന. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. നായികയായും അനുജത്തി ആയും കൂട്ടുകാരിയായും എല്ലാം പല തവണ…

സ്നേഹം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് ലെന. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. നായികയായും അനുജത്തി ആയും കൂട്ടുകാരിയായും എല്ലാം പല തവണ താരം മലയാളികളുടെ മുന്നിൽ എത്തി. മലയാള സിനിമയിൽ കൂടാതെ ടെലിവിഷൻ പാരമ്പരകളിലും താരം തന്റെ സാനിദ്യം അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു.

വർഷങ്ങൾ കൊണ്ട് സിനിമയിൽ  സജീവമായി നിൽക്കുന്ന താരം ഇപ്പോൾ ശക്തമായ കഥാപാത്രങ്ങളുമായാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. മലയാള സിനിമയിൽ ഇന്ന് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളിൽ ഒരാൾ ആണ് ലെന. ഏത് തരാം വേഷവും തന്റെ കയ്യിൽ ഭദ്രം ആണെന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ നേരുത്തെ ലെന നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

നമ്മുടെ യുവാക്കൾക്ക് രാത്രി 12 മണിക്ക് ശേഷം  ആവേശം വളരെ കൂടുതൽ ആണ്. അത് കൂടുതലും പന്ത്രണ്ടു മണിക്കും മൂന്ന് മാണിക്കും ഇടയിൽ ആണ്. അവരുടെ എനർജി ലെവൽ കൂടുന്നത് അപ്പോൾ ആണെന്ന് ആണ് തോന്നുന്നത്. ഈ സമയങ്ങളിൽ ഫോണിലേക്ക് മിസ്സ്ഡ് കാളുകളുടെ ബഹളം ആണ്. മിസ്സ്ഡ് കാൾ മാത്രം ആണെങ്കിൽ പോട്ടെ എന്ന് വെയ്ക്കാം. എന്നാൽ ഇത് അങ്ങനെ അല്ല. വിളിച്ച് കൊണ്ടേ ഇരിക്കും. ഒരുപാട് ബുദ്ധിമുട്ടുകൾ ആണ് ഇത് മൂലം ഉണ്ടായത്.. അതിനു ശേഷം ആ സമയത്ത് ഉള്ള ഫോൺ ശല്യം ഒഴിവാക്കാൻ വേണ്ടി രാത്രി പത്ത് മണിക്ക് ശേഷം ഫോൺ സൈലന്റ് ആക്കി വെയ്ക്കാറാണ് ചെയ്യാറ്.