അന്ന് മുകേഷേട്ടൻ എന്നോട് പറഞ്ഞ ആ കാര്യം ഞാൻ ഒരിക്കലും മറക്കില്ല!

ഒരിക്കൽ തന്നോട് മുകേഷ് തന്റെ ഒരു അനുഭവ കഥ പറഞ്ഞെന്നും അദ്ദേഹം തമാശയ്ക്ക് പറഞ്ഞത് ആണെങ്കിലും അതിൽ ഒരു മോറൽ ഉണ്ടെന്നും അത് കൊണ്ട് തന്നെ ഞാൻ അത് ഒരിക്കലും മറക്കില്ല എന്നും പറഞ്ഞിരിക്കുകയാണ് ആസിഫ് അലി. മുകേഷ് തന്റെ അനുഭവ  അലിക്ക് ഒരിക്കൽ പറഞ്ഞു കൊടുത്തത്. ആസിഫ് അലിയുടെ വാക്കുകൾ ഇങ്ങനെ,

അദ്ദേഹം അന്ന് നാടകത്തിൽ അഭിനയിക്കുന്ന സമയം ആയിരുന്നു. ഒരിക്കൽ നാടകം കഴിഞ്ഞതിന് ശേഷം മുകേഷിനെ പരിചയപ്പെടാനും ഓട്ടോഗ്രാഫ് വാങ്ങിക്കാനുമായി കുറെ പെൺകുട്ടികൾ വന്നിരുന്നു. എന്നാൽ ഈ പെൺകുട്ടികൾ വന്നത് കണ്ടു അദ്ദേഹത്തിന്റെ കൂട്ടുകാർ മുകേഷിനോട് പറഞ്ഞു നീ ഇപ്പോൾ അവരെ പോയി കണ്ടു അവർക്ക് ഓട്ടോഗ്രാഫ്ഉം കൊടുക്കണ്ട, നാളെ നിന്റെ ഫോട്ടോയും ന്യൂസും ഒക്കെ പാത്രത്തിൽവരും . അപ്പോൾ നിനക്ക് ഇതിലും കൂടുതൽ ആരാധകരെ കിട്ടും. അങ്ങനെ ഇന്ന് വന്ന ഈ പെൺകുട്ടികൾ പോലും നാളെ നിന്നെ കാണാൻ കഷ്ടപ്പെട്ട് വന്നു നിന്റെ കയ്യിൽ നിന്ന് ഓട്ടോ ഗ്രാഫ് വാങ്ങിക്കുമ്പോഴേ നിനക്കും ഒരു വില ഒക്കെ വരൂ എന്ന്.

Mukesh movie news
Mukesh movie news

മുകേഷ് കൂട്ടുകാർ പറഞ്ഞത് പോലെ പെൺകുട്ടികളെ കാണാനും കൂട്ടാക്കിയില്ല, ഓട്ടോ ഗ്രാഫ്ഉം കൊടുത്തില്ല. പിറ്റേന്ന് പത്രം നോക്കിയപ്പോൾ പാത്രത്തിൽ ഒന്നും മുകേഷിന്റെ ഫോട്ടോയും ഇല്ല നാടകത്തിന്റെ ന്യൂസും ഇല്ല. അന്ന് വൈകിട്ടും പിറ്റേന്നുമെല്ലാം നാടകം അവസാനിച്ച് കഴിഞ്ഞപ്പോൾ മുകേഷ് ടൗൺഹാളിന് മുന്നിൽ പോയി കുറച്ച് നേരം നിന്ന്. ഓട്ടോഗ്രാഫിന് വേണ്ടി പെൺകുട്ടികൾ വരുന്നുണ്ടോ എന്ന് നോക്കി. എന്നാൽ ആരും ഓട്ടോഗ്രാഫിന് വേണ്ടി വന്നില്ല. ആ കഥയാണ് മുകേഷ് ആസിഫ് അലിക്ക് പറഞ്ഞു കൊടുത്തത്. എന്നിട്ട് ഒരു ഉപദേശവും നൽകി, നമ്മുടെ കൂട്ടുകാർ അങ്ങനെ പലതും പറയും, പക്ഷെ നമ്മുക്ക് തോന്നുന്നത് മാത്രമേ നമ്മൾ ചെയ്യാവു എന്ന്.