പുതിയ സന്തോഷവുമായി വിജയ്, ആശംസകളുമായി ആരാധകരും!

vijay new happiness
vijay new happiness

കോടിക്കണക്കിനു ആരാധകർ ഉള്ള താരമാണ് വിജയ്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. വർഷങ്ങൾ കൊണ്ട് സിനിമ മേഖലയിൽ നില നിൽക്കുന്നത് താരം ഒരുപിടി നല്ല ചിത്രങ്ങൾ ആണ് തമിഴ് സിനിമയ്ക്ക് സംഭാവന ചെയ്തത്. ഇന്ന് തെന്നിന്ത്യയിൽ ഉള്ള മിക്ക നായികമാരുടെയും ആഗ്രഹം ആണ് വിജയിയുടെ നായികയായി അഭിനയിക്കണം എന്നത്. തമിഴ് നാടിന് പുറമെ കേരളത്തിലും കോടിക്കണക്കിന് ആരാധകർ ആണ് വിജയിക്ക് ഉള്ളത്. ഓരോ വിജയ് ചിത്രങ്ങളും കോടികൾ ആണ് കേരളത്തിൽ നിന്നും വാരുന്നത്. അത് തന്നെ മലയാളികൾക്ക്  വിജയിയോടുള്ള സ്നേഹത്തിന്റെ തെളിവാണ്. നിരവധി ഫാൻസ്‌ പേജുകളും ഗ്രൂപ്പുകളും ആണ് വിജയുടേതായി മലയാളികൾ തന്നെ കൊണ്ട് നടക്കുന്നത്. ഇപ്പോഴിതാ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് വിജയ്.

Vijay and Mother
Vijay and Mother

വിജയ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നു. താരത്തിന്റെ അറുപത്തി ആറാമത്തെ ചിത്രം തമിഴിൽ ആയിരുന്നു എന്നാണ് ആരാധകർ കരുതിയത്. എന്നാൽ ചിത്രം തമിഴിൽ അല്ല തെലുങ്കിൽ ആണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. വിജയ് ചിത്രം മൊഴി മാറ്റി മലയാളത്തിലും തെലുങ്കിലും എല്ലാം പ്രദർശനത്തിന് എത്തിയിട്ടുണ്ട്. എന്നാൽ ആദ്യമായാണ് നേരിട്ട് തെലുങ്കിൽ അഭിനയിക്കാൻ താരം ഒരുങ്ങുന്നത്. ദേശീയ പുരസ്‌കാര ജേതാവായ വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിൽ രാജ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് ആദ്യമായി തെലുങ്കിൽ അഭിനയിക്കാൻ പോകുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഒന്നും ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ ഓ+പുറത്ത് വരുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകരും.