വിവാഹ തീയതി പുറത്ത് വിട്ട് യുവ, ആശംസകൾ നേർന്ന് ആരാധകരും!

mridula and yuva marriage date
mridula and yuva marriage date

മലയാളികളുടെ പ്രിയ താരങ്ങൾ ആയ യുവ കൃഷ്ണയും മൃദുലയും ജീവിതത്തിൽ ഒന്നാകാനായുള്ള ഒരുക്കത്തിൽ ആണ് ഇപ്പോൾ ഈ താരങ്ങൾ രണ്ടു പേരും. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ. യുവയുടെ ജീവിതസഖിയാവുന്ന മൃദുല വിജയ് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മിനി സ്‌ക്രീനിന്റെ സ്വന്തം നായികയാണ്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 23 ആണ് നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതിനു ശേഷം ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അവയെല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. Yuva Krishna about Mridula Vijay

ആരാധകരുടെ ഏറെ നാളത്തെ സംശയം ആയിരുന്നു എന്നാണ് ഇരുവരുടെയും വിവാഹം എന്ന്. ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് യുവ കൃഷ്‌ണൻ. ജൂലൈ മാസത്തിൽ തന്നെ വിവാഹം ഉണ്ടെന്നാണ് യുവ ആരാധകർക്ക് നൽകിയ മറുപടി. ഇതോടെ ഏറെ നാളത്തെ ചോദ്യങ്ങൾക്കു ഉത്തരം കിട്ടിയ സന്തോഷത്തിൽ ആണ് ആരാധകരും. ഇരുവരും ഒന്നിച്ച് ജോഡികളായി സ്‌ക്രീനിൽ എത്താൻ സാധ്യത ഉണ്ടോ എന്ന് മറ്റൊരു ആരാധകർ യുവയോട് ചോദിച്ചു. ആ സാധ്യത തള്ളിക്കളയാൻ പറ്റില്ലെന്നും എന്നാൽ ഹെറോയിൻ വില്ലനെ പ്രേമിക്കേണ്ടി വരുമെന്നുമാണ് യുവ ആ ചോദ്യത്തിന് നൽകിയ മറുപടി.

വിവാഹം എന്നായിരിക്കും എന്ന് ആരാധകർ മുൻപ് ചോദിക്കുമ്പോൾ രണ്ടായിരത്തി ഇരുപത്തിയൊന്നിൽ ഉണ്ടാകും എന്നാണു യുവാവും മൃദുലയും നൽകിയ മറുപടി. എന്നാൽ ഇത് വരെ തീയതി പുറത്ത് വിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ യുവ തന്നെ വിവാഹ തീയതി പുറത്ത് വിട്ടിരിക്കുകയാണ്. ഇതോടെ തങ്ങളുട പ്രിയ താരങ്ങളുടെ വിവാഹം കാണാനുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും.