ആ കഴിവ് ഒന്നും അവൾക്ക് ഇല്ലായിരുന്നു, അത് തന്നെ ആയിരുന്നു അവളുടെ കുറവും!

sangeetha about mayoori
sangeetha about mayoori

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന താരം ആയിരുന്നു മയൂരി. കൽക്കട്ടയിൽ ജനിച്ച് വളർന്ന താരം തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ച് വരുകയായിരുന്നു. തമിഴിലും തെലുങ്കിലും എല്ലാം തന്റെ കഴിവ് തെളിയിച്ച താരം വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മലയാള സിനിമയിലേക്ക് വരുന്നത്. മലയാള സിനിമയിലെ ഹൊറർ ചിത്രങ്ങളിൽ ഒരു ഹിറ്റ് ആയി ആകാശ ഗംഗ മാറുകയും ചെയ്തിരുന്നു. അതിലെ പ്രേതമായി ആണ് മയൂരി എത്തിയത്. വളരെ മനോഹരമായി താരം അഭിനയിച്ച യക്ഷിയുടെ റോളിൽ കൂടി മയൂരി മലയാള സിനിമയിലും ശ്രദ്ധ നേടുകയായിരുന്നു. അതിനു ശേഷം സമ്മർ ഇൻ ബത്‌ലഹേം, പ്രേം പൂജാരി, തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. എന്നാൽ അധിക നാൾ സിനിമയിൽ തിളങ്ങാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

സിനിമയിൽ വളർന്നു വന്നുകൊണ്ടിരിക്കെ ആണ് താരം ഈ ലോകത്ത് നിന്നും വിട വാങ്ങുന്നത്. സിനിമ ലോകം ഒന്നടങ്കം ഞെട്ടലോടെ ആയിരുന്നു മയൂരിയുടെ വിയോഗ വാർത്ത കേട്ടത്. തന്റെ മരണത്തിനു ആരും ഉത്തരവാദി അല്ല എന്ന കുറിപ്പ് എഴുതി വെച്ചിട്ടാണ് മയൂരി ഈ ലോകത്തിൽ നിന്നും പോയത്. എന്തിനു വേണ്ടിയാണ് മയൂരി ആത്മഹത്യ ചെയ്തത് എന്ന് ഇപ്പോൾ മയൂരിയുടെ വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ പോലും അറിയില്ല. ഇപ്പോൾ താരത്തെ കുറിച്ച് നടി സംഗീത പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

സമ്മർ ഇൻ ബത്ലഹേമിൽ ആയിരുന്നു ഞാനും മയൂരിയും ഒരുമിച്ച് വർക്ക് ചെയ്തത്. വളരെ കുട്ടിത്തം നിറഞ്ഞ സ്വഭാവം ആയിരുന്നു മയൂരിയുടേത്. ഞങ്ങൾ രണ്ടു പേരും സെറ്റിൽ എപ്പോഴും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. അവൾക്ക് ഒരു കാര്യവും സ്വന്തമായി ചെയ്യാൻ അറിയില്ല. എല്ലാത്തിനു സംശയം ആയിരുന്നു. ഒരു പൊട്ടി പെണ്ണ് തന്നെ ആയിരുന്നു അവൾ. എല്ലാ കാര്യങ്ങളും ആരോടെങ്കിലും ചോദിച്ചിട്ടേ അവൾ ചെയ്യൂ. മുടികെട്ടുന്ന കാര്യം പോലും അങ്ങനെ ആയിരുന്നു. എന്നോട് ചോതിക്കുമായിരുന്നു എങ്ങനെ മുടി കെട്ടണം എന്ന്. ഷൂട്ടിങ് കഴിഞ്ഞു തിരികെ എത്തിയാൽ എപ്പോഴും അവൾ അവളുടെ കളിപ്പാട്ടങ്ങൾക്ക് ഒപ്പം ആയിരുന്നു. വ്യക്തിജീവിതവും സിനിമ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരു കഴിവ് വേണം സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്. എന്നാൽ അവൾക്ക് ആ കഴിവ് ഇല്ലായിരുന്നു. മാനസികമായി വളരെ ദുര്ബലയും ആയിരുന്നു ആ കുട്ടി. എന്നാൽ അവൾ ഒരിക്കലും ഇത് പോലെ ആത്മഹത്യ ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല.