അന്ന് മുതൽ ആണ് എനിക്ക് ജ്യോതിഷത്തിൽ വിശ്വാസം വന്നത്!

lena about astrology
lena about astrology

സ്നേഹം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് ലെന. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. നായികയായും അനുജത്തി ആയും കൂട്ടുകാരിയായും എല്ലാം പല തവണ താരം മലയാളികളുടെ മുന്നിൽ എത്തി. മലയാള സിനിമയിൽ കൂടാതെ ടെലിവിഷൻ പാരമ്പരകളിലും താരം തന്റെ സാനിദ്യം അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ ഒരു അഭിമുഖത്തിൽ തനിക്ക് മുൻപ് ജ്യോൽസ്യത്തിൽ ഒന്നും വിശ്വാസം ഇല്ലായിരുന്നുവെന്നും എന്നാൽ എങ്ങനെയാണ് വിശ്വാസം വന്നതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

മുൻപ് എനിക് ഈ ജോൽത്സ്യത്തിൽ ഒന്നും ഒരു വിശ്വാസവും ഇല്ലായിരുന്നു. എനിക്ക് ഒരു സുഹൃത്ത് ഉണ്ട്. പുള്ളിക്ക് ജ്യോതിഷപരമായ കാര്യങ്ങളിൽ അറിവ് ഉള്ള ആൾ ആയിരുന്നു. അദ്ദേഹം ജ്യോതിഷപരമായ ഉപദേശങ്ങൾ എല്ലാവര്ക്കും പറഞ്ഞു കൊടുക്കുമായിരുന്നു. ഒരിക്കൽ ഞാൻ ട്രാഫിക് സിനിമയുടെ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് അദ്ദേഹം എന്നെ വിളിച്ചു, എന്നിട്ട് പറഞ്ഞു എന്റെ ഏഴര ശനി കഴിയുകയാണെനന്നും ഇനി അങ്ങോട്ട് എന്ത് ചെയ്താലും ഗുണപരം ആയിരിക്കും എന്നും പറഞ്ഞു. എന്നാൽ അപ്പോൾ എനിക്ക് അതിന്റെ അർഥം ഒന്നും മനസ്സിലായിരുന്നില്ല.

വളരെ ചെറിയ ഒരു വേഷം ആയിരുന്നു എനിക്ക് ആ ചിത്രത്തിൽ ഉണ്ടായിരുന്നത്. അദ്ദേഹം പറഞ്ഞതിന്റെ അർഥം എനിക്ക് സിനിമ പുറത്തിറങ്ങിയതിന് ശേഷമാണു മനസ്സിലായത് എന്നും അതിനു ശേഷം ജോൽസ്യത്തിൽ വിശ്വസിക്കാൻ തുടങ്ങി എന്നുമാണ് ലെന പറഞ്ഞത്. ചെറിയ കഥാപാത്രത്തെ ആയിരുന്നു ചിത്രത്തിൽ ലെന അവതരിപ്പിച്ചിരുന്നത്. എന്നാൽ ആ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും അതിനു ശേഷം നിരവധി നല്ല മികച്ച വേഷങ്ങൾ താരത്തിന്റെ തേടി വരുകയും ചെയ്തിരുന്നു.