ചേച്ചിക്ക് എന്നോടിത്ര വൈരാഗ്യം എന്താണ്, മൃദുലയോട് ചോദ്യവുമായി റബേക്ക! - മലയാളം ന്യൂസ് പോർട്ടൽ
Film News

ചേച്ചിക്ക് എന്നോടിത്ര വൈരാഗ്യം എന്താണ്, മൃദുലയോട് ചോദ്യവുമായി റബേക്ക!

mridula and rabecca new video

മിനിസ്‌ക്രീനിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ രണ്ടു യുവാനായികമാർ ആണ് മൃദുല വിജയനും റബേക്ക സന്തോഷും. ഇരുവരും പരമ്പരകളിൽ നായിക വേഷങ്ങളിൽ ആണ് എത്തുന്നത്. നിരവധി ആരാധകർ ആണ് ഇവർക്ക് ഉള്ളത്. കസ്തൂരിമാൻ എന്നാ മെഗാസീരിയലിൽ കൂടിയാണ് റബേക്ക പ്രേഷകരുടെ മുന്നിലേക്ക് നായികയായി എത്തിയത്. വളരെ പെട്ടന്നാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. അത് പോലെ തന്നെ വർഷങ്ങൾ കൊണ്ട് സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് മൃദുലയും. നായികയായി തന്നെ അഭിനയിക്കുന്ന താരത്തിനും ആരാധകർ ഏറെ ആണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി ഇരുവരുടെയും ഫാൻസ്‌ ഗ്രൂപ്പുകളിൽ ചർച്ചയായ ഒരു കാര്യം ആണ് ഇരുവരും തമ്മിൽ വഴക്ക് ആണ് എന്നും തമ്മിൽ കണ്ടാൽ പോലും മിണ്ടാത്ത ശത്രുത ആണെന്നും.

Rabecca

Rabecca

എന്നാൽ ഇരുവരുടെയും ഒരു ലൈവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ലൈവ് വിഡിയോയിൽ എത്തിയപ്പോൾ ആണ് ഇരുവരും തങ്ങളുടെ വഴക്കിനെ കുറിച്ച് സംസാരിച്ചത്. നമ്മൾ തമ്മിൽ വഴക്ക് ആണെന്നും ചേച്ചിക്ക് എന്നോട് വലിയ വെറുപ്പ് ഉണ്ടെന്നുമാണ് കുറെ പേര് പറയുന്നത്. ചേച്ചിക്ക് എന്താണ് എന്നോട് ഇത്ര വൈരാഗ്യം എന്നാണ് റബേക്ക തമാശ രൂപേണ മൃദുലയോട് ചോദിച്ചത്. ഞങ്ങൾ തമ്മിൽ ഒരു വഴക്കും വൈരാഗ്യവും ഇല്ലെന്നും ഒരു ഫാൻ ആണ് എന്നോട് പറഞ്ഞത് നിങ്ങൾ തമ്മിൽ എന്താണ് ഇത്ര വഴക്കെന്ന് ഒക്കെ. ഇതൊക്കെ ആര് പറഞ്ഞു എന്ന് ഞാൻ ചോദിച്ചപ്പോൾ ഞങ്ങളുടെ ഫാൻ പേജുകളിലെ ചർച്ചയാണ് ഇതെന്നാണ് എനിക്ക് കിട്ടിയ ഉത്തരം എന്നും താരം പറഞ്ഞു.

ഞങ്ങൾ ആകെ ഒരു തവണ ആണ് നേരിട്ട് കണ്ടിട്ടുള്ളത്. അതും ഒരു അവാർഡ് ഫങ്ക്ഷനിൽ വെച്ച്. സാദാരണ തിരുവനന്തപുരത്ത് വെച്ച് ഒട്ടുമിക്ക ആളുകളെയും കാണുന്നതാണ്. എന്നാൽ മൃദുല ചേച്ചിയെ അങ്ങനെ പോലും കണ്ടിട്ടില്ല എന്നുമാണ് റബേക്ക പറഞ്ഞത്. അത് കൊണ്ട് ഈ പ്രചരിക്കുന്നത് ഒക്കെ തെറ്റായ വാർത്തകൾ ആണെന്നും ഞങ്ങൾ തമ്മിൽ യാധൊരു വഴക്കും ഇല്ലെന്നുമാണ് ഇരുവരും ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!