
നിരവധി പേർക്ക് പ്രചോദനമായി വർഷങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന നന്ദുവിന്റെ പെട്ടന്നുള്ള വിയോഗം ഉൾക്കൊള്ളാൻ മലയാളികൾക്ക് ഇന്നും കഴിഞ്ഞിട്ടില്ല. ഒന്ന് അല്ല, രണ്ടു അല്ല, നന്ദുവിനെ കാൻസർ എന്ന രോഗം വിഴുങ്ങുന്നത്. ഓരോ തവണ അസുഖം ഭേദം ആകുമ്പോഴും ശരീരത്തിൽ അടുത്ത സ്ഥലത്ത് കാൻസർ പ്രത്യക്ഷപ്പെടുമായിരുന്നു നന്ദുവിന്റെ. അത് കൊണ്ട് തന്നെ കാൻസർ തന്റെ കാമുകി ആണെന്നാണ് നന്ദു പറഞ്ഞിരുന്നത്. ക്യാന്സറിനോട് പോരാടുന്ന നിരവധി പേർക്ക് നന്ദു എന്നും ഒരു പ്രചോദനം കൂടി ആയിരുന്നു.

നന്ദുവിന് താങ്ങായും തണലായും കൂടെ നിന്ന ആളായിരുന്നു സീമ ജി നായർ, ഇന്നലെ എന്റെ പ്രിയ നന്ദൂട്ടൻ ഞങ്ങളെ വിട്ടുപോയിട്ട് 41 ദിവസം ആയിരുന്നു.. നന്ദൂട്ടൻ പോകണമെന്ന് ആഗ്രഹിച്ച കുറെ സ്ഥലങ്ങളിൽ പ്രധാനപെട്ട ഒന്ന് തിരുനെല്ലി അമ്പലത്തിൽ ആയിരുന്നു. പല തവണപോകാൻ ആഗ്രഹിച്ചപോളും ഓരോകാര്യങ്ങൾ വന്ന് അത് മാറിപോയിരുന്നു.. ഇന്നലെ നന്ദുട്ടൻ അവിടെ പോയി.. കൂടെ അവന്റെ ജീവനായിരുന്ന അമ്മയും (ലേഖ)അച്ഛനും അനുജനും അനുജത്തിയും.. കൂട്ടത്തിൽ അവനെ ഏറെ സ്നേഹിച്ച ഞാനും, ജസീലയും ഉണ്ടായിരുന്നു.. നന്ദൂട്ടന്റെ ബലികർമങ്ങൾക്കായാണ് പോയത്.. നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു.. നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നതും കാലിടറുന്നതും അറിഞ്ഞിരുന്നു..

ഞങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ അവന്റെ അമ്മ എങ്ങനെ അത് തരണം ചെയ്യുന്നുവെന്ന് ഓർത്തു.. കർമങ്ങൾ പൂർത്തിയായി അവിടുന്നിറങ്ങുമ്പോൾ കണ്ണുനീരൊട്ടിയ ലേഖയുടെ കവിളിൽ ഒരുമ്മ നൽകുമ്പോൾ, ലേഖയെ ചേർത്തുപിടിക്കുമ്പോൾ ആ അമ്മയുടെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു.. അമ്മമാർ ജീവിച്ചിരിക്കെ ഒരുപാട് ആഗ്രഹങ്ങൾ ഈ ഭൂമിയിൽ അവശേഷിപ്പിച്ചു കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോകുന്ന മക്കളെ കുറിച്ചോർത്തു വെമ്പുന്ന ഒരുപാട് ലേഖമാർ ഇവിടെയുണ്ട്.. ആ അമ്മയുടെ വിശ്വാസം പോലെ നന്ദുട്ടൻ ആ കുടുംബത്തിൽ തന്നെ പുനർജനിക്കും എന്ന വിശ്വാസത്തോടെ.. ഇപ്പോളും അവനെ സ്നേഹിക്കുന്നവരെ ചുറ്റിപറ്റി അവൻ ഇവിടൊക്കെ തന്നെ ഉണ്ടെന്നുള്ള വിശ്വാസത്തോടെ.. അവൻ പകർന്നു തന്ന ഊർജ്ജത്തിൽ ഇപ്പോളും ജീവിക്കുന്ന ഒരുപാട് പേരെ മനസ്സിൽ ഓർത്തുകൊണ്ട്











