അങ്ങനെ അഭിനയിക്കാൻ രതിനിർവേദം മുൻപ് കണ്ടിരുന്നില്ല, വെളിപ്പെടുത്തലുമായി ശ്വേത മേനോൻ

Shwetha-Menon.actress
Shwetha-Menon.actress

പത്മരാജന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു രതിനിർവേദം. ആ കാലഘട്ടത്തിൽ യുവ സിനിമാ പ്രേഷകരുടെ മനസ്സിൽ ഓളം സൃഷ്ടിച്ച മനോഹര ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിൽ വളരെ സുപ്രധാന കഥാപാത്രമായ രതിയായി അഭിനയിച്ചത് ജയഭാരതിയായിരുന്നു. അതിന്  ശേഷം പിന്നീട്  രതിനിർവേദത്തിന്റെ റീമേക്ക് പുറത്തിറങ്ങി. എന്നാൽ ഈ ചിത്രത്തിൽ രതി എന്ന കഥാപാത്രമായി അഭിനയിച്ചത് ശ്വേത മേനോനായിരുന്നു.അതെ പോലെ ഈ ചിത്രം സംവിധാനം ചെയ്തത് ടി.കെ  രാജീവ് കുമാർ ആയിരുന്നു.

Shwetha Menon.2
Shwetha Menon.2

മലയാള സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് ശ്വേത മേനോൻ, വളരെ ശക്തമായ കഥാപാത്രങ്ങളിൽ അഭിനയിച്ച  ശ്വേത മേനോൻ മമ്മൂട്ടി നായകനായ ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തിലേക്കെത്തിയത്.പക്ഷെ എന്നാൽ റീമേക്കിൽ അഭിനയിക്കുമ്പോൾ രതിനിർവേദത്തിന്റെ ആദ്യ ഭാഗം കാണാതെയാണ് ശ്വേത മേനോൻ അഭിനയിച്ചതെന്നും അത് തന്നെ വളരെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നുവെന്നും വളരെ മുൻപ് നടന്ന ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു.

Shwetha Menon.3
Shwetha Menon.3

ഞാൻ ഇതു  വരെ ജയഭാരതിയുടെ രതിനിർവേദം കണ്ടിട്ടില്ല.എന്നാൽ ഇപ്പോൾ കാണുകയുമില്ല. ഞാൻ അതിന്റെ റീമേക്ക് ചെയ്യാൻ പോകുകയാണ്.അതെ പോലെ അതൊരു ക്ലാസ്സിക് സിനിമയാണെന്നറിയാം. എന്തായാലും അത് ഇപ്പോൾ  ഞാൻ കാണാൻ ഉദ്ദേശിക്കുന്നില്ല.അതിന്റെ പ്രധാന കാരണം ജയഭാരതി എന്ന അഭിനേത്രിയുടെ സ്വാധീനം എന്റെ കഥാപാത്രത്തിൽ വരല്ലെന്ന് അതിയായ താൽപര്യമുണ്ട്.ആദ്യത്തെ രതിനിർവേദത്തിന്റെ തനി കോപ്പിയാണെന് എനിക്ക് താൽപര്യംമുണ്ട് റീമേക്ക് രതിനിര്‍വേദം എന്റെ തന്നെയായിരിക്കണം. അതുകൊണ്ടാണ് പഴയത് ഇപ്പോള്‍ കാണാത്തത്,’ ശ്വേത മേനോന്‍ വ്യക്തമാക്കി.