വർഷങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിൽ സജീവമായ താരമാണ് മണിക്കുട്ടൻ. വളരെ പെട്ടന്ന് തന്നെയാണ് സിനിമയിൽ താരം ശ്രദ്ധിക്കപ്പെട്ടത്. നിരവധി ആരാധകരെയാണ് മണിക്കുട്ടൻ കുറഞ്ഞ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയത്. ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയതോടു കൂടി താരത്തിന് ആരാധകർ കൂടുകയായിരുന്നു. ഷോയിൽ വെച്ച് അപ്രതീക്ഷിതമായി ഉണ്ടായ തന്റെ കൂട്ടുകാരന്റെ വിയോഗത്തെ കുറിച്ച് പറഞ്ഞു മണികുട്ടൻ പൊട്ടിക്കരഞ്ഞപ്പോൾ ആരാധകരും ഒപ്പം കരഞ്ഞിരുന്നു. റിനോജിന്റെ ഓർമ്മകൾ പരുപാടിയിൽ താരം പങ്കുവച്ചപ്പോൾ അങ്ങനെ ഒരാൾ ഇല്ല എന്ന് കുറച്ച് പേര് പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ ഒരു സുഹൃത്ത് മണികുട്ടന് ഉണ്ടായിരുന്നുവെന്നും അവർ തമ്മിൽ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു എന്നും റിനോജിന്റെ കുടുംബം തന്നെ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ആയിരുന്നു റിനോജിന്റെ ഒന്നാമത്തെ ഓർമ്മ ദിനം. വികാര നിർഭരമായ ഒരു കുറിപ്പാണു മണിക്കുട്ടൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “നീ ഞങ്ങളെ വിട്ട് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. നിന്റെ ഓര്‍മകളിലൂടെ ഇന്നും കടന്ന് പോകുന്നു.. ഒരിക്കലും മറക്കാനാവില്ലടാ നിന്നെ” എന്നുമാണ് മണിക്കുട്ടൻ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. നിരവധി പേരാണ് മണികുട്ടന്റെ പോസ്റ്റിനു കമെന്റുമായി എത്തിയത്. മണികുട്ടന്റെ അടുത്ത സുഹൃത്ത് ടിമ്പലും കമെന്റുമായി എത്തിയിരുന്നു. നിങ്ങളുടെ സൗഹൃദം എന്നും ഓര്‍മ്മിക്കപ്പെടും. ഈ ബന്ധം ലോകം എന്നും ഓര്‍ക്കുമെന്നുമായിരുന്നു മണികുട്ടന്റെ പോസ്റ്റിനു ടിമ്പൽ പ്രതികരിച്ചത്.
മണിക്കുട്ടന് പതിനേഴ് മറ്റോ വയസുള്ളപ്പോള്‍ ഫീല്‍ഡില്‍ വന്ന ആളാണ്. പുള്ളിയ്ക്ക് അന്ന് കുറേ ഫാന്‍സ് ഉണ്ടായിരുന്നു. കുറേപ്പേര് മണിക്കുട്ടനെ ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. കുറേ ലെജന്‍ഡ്സിനൊപ്പം സ്ക്രീന്‍ സ്പേസ് പങ്കിടാന്‍ പറ്റിയിട്ടുണ്ട്. എംകെയുടെ ഫ്രണ്ട് അന്നേ പ്രൗഡ് ആണ്. മണിക്കുട്ടന് ചേട്ടന് തന്നെ സ്റ്റോറി പറഞ്ഞപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസില്‍ വന്നേ പിന്നെ ഫാന്‍സ് കൂടിയെന്നത് ശരിയാണ്. പക്ഷെ, ബിഗ് ബോസില്‍ നിന്നു മാത്രം അല്ല പുള്ളിക്ക് അഭിമാനിക്കാനുള്ള നിമിഷങ്ങള്‍ കിട്ടിയത്. നിങ്ങളെ ഒക്കെ ഞങ്ങള്‍ അറിഞ്ഞതും ഇഷ്ടപ്പെട്ടതും ബിഗ് ബോസില്‍ വച്ച് ആകും. എംകെ അങ്ങനെ അല്ല എന്നാണ് ടിമ്പലിന്റെ കമെന്റിനു ഒരു ആരാധിക നൽകിയ മറുപടി. ഈ കമെന്റ് ഇപ്പോൾ വിമർശനങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്.