എന്റെ നായികയായി അഭിനയിക്കാൻ വിളിച്ചിട്ട് ആ കുട്ടി വന്നില്ല!

darmajan about lijo mol
darmajan about lijo mol

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് ധർമജൻ ബോൾഗാട്ടി. മിമിക്രിയിൽ കൂടി എത്തി അഭിനയലോകത്തിലേക് എത്തിയ താരം ആദ്യ നാളുകളിൽ അധികം ശ്രദ്ധ നേടിയിരുന്നില്ല. പിന്നീട് ദിലീപ് ചിത്രം പാപ്പി അപ്പച്ചയിൽ കൂടിയാണ് താരത്തിന് കൂടുതൽ ശ്രദ്ധ ലഭിച്ചത്. അതിനു ശേഷം നിരവധി നല്ല കോമഡി കഥാപാത്രങ്ങളുമായാണ് താരം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. കുറഞ്ഞ സമയം കൊണ്ടാണ് മലയാള സിനിമയിൽ ധർമജൻ എന്ന നടൻ വളർന്നു വന്നത്. വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് താരത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയം മാത്രമല്ല, മറ്റ് ബിസിനെസ്സുകളും താരത്തിന് ഉണ്ട്. ഇപ്പൾ ധർമജൻ എന്ന നടനെ ഇഷ്ടമില്ലാത്ത മലയാളി സിനിമ ആരാധകർ വളരെ കുറവാണ്. അടുത്തിടെ താരം രാഷ്ട്രീയ പ്രവേശനവും നടത്തിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താരം മത്സരിച്ചിരുന്നുവെങ്കിലും വിജയം നേടാൻ കഴിഞ്ഞില്ല. എനിക്കിലും താരം തളരാതെ ഇപ്പോഴും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുന്നിൽ തന്നെ ഉണ്ട്.

വിഷ്ണു ഉണ്ണികൃഷ്ണനും ധർമജനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് കട്ടപ്പനയിലെ ഹൃതിക് റോഷൻ. നാദിർഷ സംവിധാനം ചെയ്തു 2016 ൽ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയം ആണ് നേടിയെടുത്തത്. ആ വര്ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി കട്ടപ്പനയിലെ ഹൃഥ്വിക്റോഷൻ മാറുകയായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ ചിത്രത്തിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ധർമജൻ. ചിത്രത്തിന്റെ സംവിധായകൻ നാദിര്ഷയെ കുറിച്ചും നായികമാരായി അഭിനയിച്ച പ്രയാഗ മാർട്ടിനെ കുറിച്ചും ലിജോ മോളെ കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് ധർമജൻ. ധർമ്മജന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഒരുപാട് കടപ്പാടുള്ള വ്യക്തികളിൽ ഒരാൾ ആണ് നാദിര്ഷാക്ക. എനിക്ക് ഒരു വഴിത്തിരിവ് തന്ന ചിത്രം ആണ് കട്ടപ്പനയിലെ ഹൃതിക് റോഷൻ. അത് കഴിഞ്ഞു അദ്ദേഹം എന്നെ തമിഴിലും അഭിനയിപ്പിച്ചു. അതൊന്നും ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങൾ ആയിരുന്നു.

ചിത്രത്തിലെ നായികയായി അഭിനയിച്ചിരുന്നതിൽ ഒരാൾ പ്രയാഗ മാർട്ടിൻ ആയിരുന്നു. മുഖത്തിന്റെ സൗന്ദര്യ നിലനിർത്താൻ വേണ്ടി എന്തും ചെയ്യുന്ന ആൾ ആണ് പ്രയാഗ. മുഖ സൗന്ദര്യം കൂട്ടാൻ വേണ്ടി പ്രയാഗ എന്ത് ത്യാഗം വേണമെങ്കിലും സഹിച്ചോളും. അത് പോലെ തന്നെ വളരെ സ്വാഭാവികമായി അഭിനയിക്കുന്ന നടി ആയിരുന്നു ലിജോ മോൾ. എന്നാൽ അതിനു ശേഷം എന്തോ ആ കുട്ടി സിനിമയിൽ നിന്ന് വിട്ട് നിന്ന്. നിത്യഹരിത നായകൻ എന്ന എന്റെ സിനിമയിൽ നായികയായി അഭിനയിക്കാൻ ഞാൻ ആ കുട്ടിയെ ക്ഷണിച്ചിരുന്നു. എന്നാൽ ആ കുട്ടി വന്നില്ല. അഭിനയിക്കണോ വേണ്ടയോ എന്നൊക്കെ ഉള്ളത് ഒരാളുടെ വ്യക്തിപരമായ കാര്യം ആയതിനാൽ അതിനെ കുറിച്ചൊന്നും ഞാൻ അധികം ചോദിച്ചില്ല.