യൂട്യൂബിൽ ചിരിമഴ പടർത്തി ജലജ ഗാരേജ്!

Jalaja Garage short film
Jalaja Garage short film

കഴിഞ്ഞ ദിവസം യൂട്യൂബിൽ പ്രസിദ്ധീകരിച്ച ജലജ ഗാരേജ് എന്ന ഷോർട്ട് ഫിലിം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കോമഡി സ്റ്റാർസിൽ കൂടി പ്രശസ്‌തനായ അനീഷ് കാവിൽ പ്രധാന വേഷത്തിൽ എത്തുന്ന ഹൃസ്വ ചിത്രം എന്ന പ്രത്യേകതകൂടി ഇതിനുണ്ട്. ജനത ഗാരേജിന്റെ ഒന്നാം ഭാഗമായ സാധനം കയ്യിലുണ്ട് എന്ന ഭാഗമാണ് കഴിഞ്ഞ ദിവസം ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണം ആണ് ഷോർട്ട് ഫിലിമിന് ലഭിക്കുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ സാധനം കയ്യിൽ ഉണ്ടെന്ന ഭാഗം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിൽ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് മികച്ച അഭിപ്രായങ്ങളുടെ എത്തിയിരിക്കുന്നത്. യൂട്യൂബ് ചാനൽ ആയ ബ്ലൂ സ്റ്റാർ വിഷ്വൽ മീഡിയ ആണ് ഹൃസ്വ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ഒരുകൂട്ടം ചെറുപ്പക്കാരുടെ സ്വപ്നത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി പിറന്ന ഈ ഹൃസ്വ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയവും.

മനീഷ് പങ്കജാക്ഷൻ സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിമിന്റെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത് ബിച്ചു ബ്ലൂസ്റ്റാർ ആണ്. അനീഷ് കാവിലിന്റെ ഭാവനയിൽ ഒരുക്കിയ ചിത്രത്തിന് ശബ്‌ദം നൽകിയിരിക്കുന്നത് അമൽ നവനീതം ആണ്. ശരത്ത് ശശിധരൻ സഹസംവിധാനം നൽകിയ ചിത്രത്തിന്റെ ചീഫ് ക്യാമെറ മാൻ റിതു കൃഷ്ണൻനും അസിസ്റ്റന്റ് ക്യാമെറമാൻ അഭിജിത്ത് ഗോപിയും ആണ്.

സുജിത്ത് മാവേലിക്കര, അഭിനന്ദ്, അനീഷ്, അഖിൽ സതീഷ് തുടങ്ങിയവരും ചിത്രത്തിനായി ആത്മാർത്ഥമായി പരിശ്രമിച്ചവർ ആണ്. ചേതക് ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് അനീഷ് കാവിൽ അവതരിപ്പിക്കുന്നത്. ശരത് ശശിധരൻ, സതീഷ് രാഘവൻ, രാജേഷ് രാജമൗലി, പ്രിൻസ് അലക്സ്, സ്വാതി സത്യൻ, അരുൺ, ഐശ്വര്യ, കണ്ണൻ, അമ്പാടി, സന്ദീപ്, ശ്യാം കല്ലട, അഖിൽ സതീശൻ, വിനോദ് എസ് നമ്പീശൻ, ശ്യാം തുടങ്ങിയ കലാകാരന്മാർ ആണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ജലജ ഗാരേജ് ഷോർട്ട് ഫിലിം കാണാം

https://youtu.be/r1ipPmvTRAk